ചിക്കബാനവാര– തുമക്കൂരു സബേർബൻ പാതയ്ക്കും സർവേ
ബെംഗളൂരു∙ നഗരത്തെ സമീപജില്ലയുമായി ബന്ധിപ്പിക്കുന്ന ചിക്കബാനവാര–തുമക്കൂരു സബേർബൻ റെയിൽ പാതയുടെ സർവേ നടത്താൻ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്മെന്റ് കമ്പനി (കെ റൈഡ്). നിലവിലെ സബേർബൻ പദ്ധതിയിൽ ഉൾപ്പെടുന്ന കെങ്കേരി–വൈറ്റ്ഫീൽഡ് ഇടനാഴിക്ക് പകരം തുമക്കൂരുവിലേക്ക് പാത നീട്ടുന്നതാണ് പരിഗണിക്കുന്നത്.

കെങ്കേരി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 35 കിലോമീറ്റർ സബേർബൻ പാത ചല്ലഘട്ട–വൈറ്റ്ഫീൽഡ് മെട്രോ പർപ്പിൾ ലൈനിന് (43.4 കിലോമീറ്റർ) സമാന്തരമായാണ് കടന്നുപോകുന്നത്. ഇതേ റൂട്ടിൽ സബേർബൻ പാത വരുന്നത് സാമ്പത്തികമായി ഗുണം ചെയ്യില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പുനഃപരിശോധന. ഇതേസമയം ബയ്യപ്പനഹള്ളി–ചിക്കബാനവാര പാത തുമക്കൂരുവിലേക്കു നീട്ടുന്നതോടെ ദൊബാസ്പേട്ട്,
മാഗഡി, രാജനകുണ്ഡെ, ഗൗരിബിദന്നൂർ, ദൊഡ്ഡബല്ലാപുര എന്നിവിടങ്ങളിലേക്ക് യാത്രാ സൗകര്യം മെച്ചപ്പെടും. 148 കിലോമീറ്റർ ദൂരം വരുന്ന സബേർബൻ പാത 4 ഇടനാഴികളിലായാണ് നിർമിക്കുന്നത്. ബയ്യപ്പനഹള്ളി–ചിക്കബാനവാര (24 കിലോമീറ്റർ), ഹീലലിഗെ–രാജനകുണ്ഡെ (46 കിലോമീറ്റർ), കെഎസ്ആർ ബെംഗളൂരു–ദേവനഹള്ളി (41 കിലോമീറ്റർ).