വനിതകൾക്ക് ഡ്രൈവിങ് പരിശീലനം; ലൈസൻസ് വിതരണം ഇന്ന്
ബെംഗളൂരു ∙ വെബ് ടാക്സികളിലെ വനിതാ ഡ്രൈവർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി എൺപതിലധികം വനിതകൾക്ക് ടാക്സിയോടിക്കാൻ സൗജന്യ പരിശീലനം നൽകി.പൊതുഗതാഗത രംഗത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് സന്നദ്ധസംഘടനയായ ‘അവേക്ക്’ ആണ് പരിശീലനം നൽകിയത്. ഇന്ന് വൈകിട്ട് 3ന് വിജയനഗറിലെ കാസ്സിയ ഓഡിറ്റോറിയത്തിലാണ് ലൈസൻസ്

ബെംഗളൂരു ∙ വെബ് ടാക്സികളിലെ വനിതാ ഡ്രൈവർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി എൺപതിലധികം വനിതകൾക്ക് ടാക്സിയോടിക്കാൻ സൗജന്യ പരിശീലനം നൽകി. പൊതുഗതാഗത രംഗത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് സന്നദ്ധസംഘടനയായ ‘അവേക്ക്’ ആണ് പരിശീലനം നൽകിയത്. ഇന്ന് വൈകിട്ട് 3ന് വിജയനഗറിലെ കാസ്സിയ ഓഡിറ്റോറിയത്തിലാണ് ലൈസൻസ് വിതരണം. 60 സ്ത്രീകൾക്കു മുൻപ് ഡ്രൈവിങ് പരിശീലനം നൽകിയിരുന്നു. ഇവർ വനിതാ ഡ്രൈവർമാർ മാത്രമുള്ള ഗോ പിങ്ക് വെബ് ടാക്സി സർവീസിൽ പ്രവർത്തിക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ സഹായിക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതി. കൂടുതൽ സ്ത്രീകൾക്കു ഡ്രൈവിങ് പരിശീലനം നൽകാൻ ബിഡദിയിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് 10 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പിലാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കു താമസസൗകര്യം, അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം എന്നിവ ലഭ്യമാക്കും.
സുരക്ഷ ഉറപ്പാക്കാൻ വേണം, വനിതാ ഡ്രൈവർമാരും
യാത്രയ്ക്കിടെ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ കൂടിയിട്ടുണ്ട്. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളോട് കൂടുതൽ കൂലി ആവശ്യപ്പെടുന്നതും വിസമ്മതിക്കുന്നവരോടു മോശമായി പെരുമാറുന്നതും പതിവാണ്. യാത്രയ്ക്കിടെ വാഹനത്തിൽനിന്ന് ഇറക്കിവിടുമെന്ന് ഉൾപ്പെടെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. അശ്ലീല പെരുമാറ്റവും മൊബൈൽ നമ്പർ കൈവശപ്പെടുത്തി മോശം സന്ദേശം അയയ്ക്കുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നു. നിലവിൽ യെലച്ചനഹള്ളി, ഇന്ദിരാനഗർ സ്റ്റേഷനുകളിൽ നിന്നു വനിതാ ഡ്രൈവർമാർ ഇലക്ട്രിക് ഓട്ടോ സർവീസ് നടത്തുന്നുണ്ട്. ഈ മാതൃകയിൽ എല്ലാ മെട്രോ, റെയിൽവേ, ബസ് സ്റ്റേഷനുകളിലും വനിതകളുടെ ഓട്ടോ സർവീസ് നടപ്പാക്കേണ്ടതുണ്ട്.