ശരണമന്ത്ര നിറവിൽ കോടിഹള്ളി അയ്യപ്പക്ഷേത്രം
ബെംഗളൂരു ∙ശരണമന്ത്രങ്ങൾ നിറഞ്ഞ് ഓൾഡ് എയർപോർട്ട് റോഡിലെ കോടിഹള്ളി അയ്യപ്പക്ഷേത്രം. മണ്ഡലകാലം ആരംഭിച്ചതോടെ മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമായി നൂറുകണക്കിനുപേരാണ് ദിവസേന ക്ഷേത്രത്തിൽ എത്തുന്നത്. ഗുരുസ്വാമി കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് കെട്ടുനിറ. രാവിലെ 5.30 മുതൽ മാലയിടലിനും കെട്ടുനിറയ്ക്കും

ബെംഗളൂരു ∙ശരണമന്ത്രങ്ങൾ നിറഞ്ഞ് ഓൾഡ് എയർപോർട്ട് റോഡിലെ കോടിഹള്ളി അയ്യപ്പക്ഷേത്രം. മണ്ഡലകാലം ആരംഭിച്ചതോടെ മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമായി നൂറുകണക്കിനുപേരാണ് ദിവസേന ക്ഷേത്രത്തിൽ എത്തുന്നത്. ഗുരുസ്വാമി കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് കെട്ടുനിറ. രാവിലെ 5.30 മുതൽ മാലയിടലിനും കെട്ടുനിറയ്ക്കും അവസരമുണ്ട്. അതിനുള്ള പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ ലഭിക്കും. 1997 മേയിൽ തന്ത്രി നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവരാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമം നിർവഹിച്ചത്. 2013ൽ ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തി. എല്ലാ ദിവസവും പുലർച്ചെ 5.30ന് നട തുറക്കും. തുടർന്ന് ഗണപതിഹോമം, 6ന് അഭിഷേകം, 10ന് ഉഷഃപൂജ, വൈകിട്ട് 6.20ന് ദീപാരാധന, 8.30ന് ഹരിവരാസനം. 8.45ന് നട അടയ്ക്കും.
മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി ഡിസംബർ 13നും 14നും രാവിലെ 9.30 മുതൽ പറയെടുപ്പു നടക്കും. 15ന് രാവിലെ 11ന് ക്ഷേത്രത്തിനോടു ചേർന്നു നിർമിച്ച ശബരി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. 26ന് മണ്ഡലവിളക്ക് പ്രത്യേക പൂജ. ജനുവരി 14ന് വിശേഷാൽ പൂജകളോടെ മകരവിളക്ക് ഉത്സവം. വൈകിട്ട് 6.45ന് പുഷ്പാഭിഷേകവും ചെണ്ടമേളവും നടത്തുമെന്ന് പ്രസിഡന്റ് എം.ഗോവിന്ദൻ നായർ, സെക്രട്ടറി കെ.എം.ശ്രീനിവാസൻ, ട്രഷറർ പി.മോഹൻ ദാസ് എന്നിവർ അറിയിച്ചു. ഫോൺ: 9740835009.