മെട്രോ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ 21 ട്രെയിനുകൾ കൂടി 3 മിനിറ്റ് ഇടവേളയിൽ തിരക്കില്ലാതെ യാത്ര
ബെംഗളൂരു ∙ മെട്രോയിലെ തിരക്ക് നിയന്ത്രിക്കാൻ, അടുത്തവർഷം പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 21 ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് ബിഎംആർസി അറിയിച്ചു. അതോടെ, ഇരുലൈനുകളിലും 3 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താനാകും. നിലവിൽ 5 മിനിറ്റ് ഇടവേളയിലാണു സർവീസ്. പുതിയ ട്രെയിനുകൾ എത്തുന്നതോടെ ഹ്രസ്വദൂര റൂട്ടുകൾ

ബെംഗളൂരു ∙ മെട്രോയിലെ തിരക്ക് നിയന്ത്രിക്കാൻ, അടുത്തവർഷം പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 21 ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് ബിഎംആർസി അറിയിച്ചു. അതോടെ, ഇരുലൈനുകളിലും 3 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താനാകും. നിലവിൽ 5 മിനിറ്റ് ഇടവേളയിലാണു സർവീസ്. പുതിയ ട്രെയിനുകൾ എത്തുന്നതോടെ ഹ്രസ്വദൂര റൂട്ടുകൾ പരിഷ്കരിക്കാനാകും. പുതിയ ട്രെയിനുകളിലും 6 കോച്ചുകളാണുണ്ടാകുക. നിലവിൽ, 57 ട്രെയിനുകളാണു ബിഎംആർസിയുടെ പക്കലുള്ളത്. 55 ട്രെയിനുകൾ ദിവസേന സർവീസ് നടത്തുന്നവയാണ്.
സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോൾ ഉപയോഗിക്കാനാണ് 2 ട്രെയിനുകൾ. മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തോട് അടുക്കുകയും തിരക്കേറുകയും ചെയ്തതോടെയാണ് ട്രെയിനുകളുടെ എണ്ണം കൂട്ടിയത്. മെട്രോ യാത്രയിൽ സ്ത്രീകൾക്ക് എതിരായ ആക്രമണം കൂടിയതോടെ സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം ഒന്നിൽ നിന്നു രണ്ടായി ഉയർത്തുന്നതും പരിഗണിക്കുന്നുണ്ട്.
വിമാനത്താവള മെട്രോ 2 ഘട്ടങ്ങളിലായി
വിമാനത്താവളത്തിലേക്കുള്ള മെട്രോ കെആർ പുരം– വിമാനത്താവള (38.44 കിലോമീറ്റർ) പാത 2 ഘട്ടങ്ങളിലായി തുറക്കുമെന്ന് ബിഎംആർസി അറിയിച്ചു. ഹെബ്ബാൾ മുതൽ വിമാനത്താവളം വരെ 2026 ജൂണിലും കെആർ പുരം മുതൽ ഹെബ്ബാൾ വരെ ഡിസംബറിലും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. പാതയിൽ 18 സ്റ്റേഷനുകളുണ്ടാകും. നിർമാണം പ്രതീക്ഷിച്ച വേഗം കൈവരിക്കാത്തതാണു കെആർ പുരം– ഹെബ്ബാൾ പാതയ്ക്കു തിരിച്ചടിയായത്.
പാതയുടെ ഭാഗമായി ഹെബ്ബാളിൽ ഡിപ്പോയും ഗതാഗത ഹബ്ബും നിർമിക്കാൻ കർണാടക വ്യവസായ മേഖല വികസന ബോർഡിന്റെ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ബെട്ടഹൽസൂരു സ്റ്റേഷനെക്കുറിച്ചും വ്യക്തതയില്ല. 140 കോടി രൂപയുടെ നിർമാണക്കരാറിൽ നിന്ന് എംബസി ഗ്രൂപ്പ് പിന്മാറിയതിനാൽ ഈ സ്റ്റേഷൻ ഒഴിവാക്കാനുള്ള ആലോചനയിലാണ് ബിഎംആർസി. എന്നാൽ, പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.