സ്ത്രീസുരക്ഷ ഉറപ്പാക്കി ഊബർ: വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാ;, ശബ്ദസന്ദേശമായി പരാതി അയയ്ക്കാം
ബെംഗളൂരു ∙ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സൗകര്യങ്ങളൊരുക്കി വെബ്ടാക്സി കമ്പനിയായ ഊബർ. റൈഡിനായി വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാനും ശബ്ദസന്ദേശമായി പരാതി അയയ്ക്കാനുമുള്ള സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയത്. വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാൻ ആപ്പിലെ ‘വിമൻ റൈഡർ പ്രിഫറൻസ്’ ഓപ്ഷൻ ഉപയോഗിക്കാം. ബെംഗളൂരു

ബെംഗളൂരു ∙ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സൗകര്യങ്ങളൊരുക്കി വെബ്ടാക്സി കമ്പനിയായ ഊബർ. റൈഡിനായി വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാനും ശബ്ദസന്ദേശമായി പരാതി അയയ്ക്കാനുമുള്ള സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയത്. വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാൻ ആപ്പിലെ ‘വിമൻ റൈഡർ പ്രിഫറൻസ്’ ഓപ്ഷൻ ഉപയോഗിക്കാം. ബെംഗളൂരു ആസ്ഥാനമായ സന്നദ്ധസംഘടനയായ ‘ദുർഗ’യുമായി സഹകരിച്ചാണ് ഓഡിയോ റിക്കോർഡിങ് സംവിധാനം ഒരുക്കിയത്.
യാത്രയ്ക്കിടെ ഡ്രൈവറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായാൽ സംവിധാനം ഉപയോഗിക്കാം. റിക്കോർഡ് ചെയ്ത ശബ്ദസന്ദേശം നിശ്ചിതസമയത്തിനുള്ളിൽ നീക്കം ചെയ്യപ്പെടും. വെബ്ടാക്സികളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടിയ സാഹചര്യത്തിലാണ് ഇവ ക്രമീകരിച്ചത്.
ഡ്രൈവിങ്ങിലൂടെ ജീവിതമാർഗം; ലൈസൻസ് വിതരണം ചെയ്തു
ബെംഗളൂരു ∙ ആത്മാഭിമാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ചിരിയുമായാണ് അവർ ഓരോരുത്തരും ലൈസൻസ് ഏറ്റുവാങ്ങിയത്. സ്വന്തം കാലിൽ നിൽക്കാനാകുന്നതിന്റെ സന്തോഷം ഏവരുടെയും മുഖത്ത് പ്രതിഫലിച്ചു. സന്നദ്ധസംഘടനയായ അവേക്കിന്റെ നേതൃത്വത്തിലാണ് എൺപതിലധികം വനിതകൾക്കു ഡ്രൈവിങ് പരിശീലനം നൽകിയത്.
പൊതുഗതാഗത രംഗത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പരിശീലനം തങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവർ പങ്കുവച്ചു. പ്രതികൂല സാഹചര്യങ്ങളിൽ ഉൾപ്പെടെ കാർ ഓടിക്കുന്നതിനു പ്രത്യേക പരിശീലനം ലഭിച്ചതോടെ ഭയംമാറിയെന്ന് സ്വാതി പറഞ്ഞു. കോവിഡിൽ ബിസിനസ് തകർന്നതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തെ സഹായിക്കാൻ ഡ്രൈവിങ് പഠനം ഉപകരിക്കുമെന്ന് സുമിത്ര പറഞ്ഞു.
മുതിർന്നവർക്കും സ്ത്രീകൾക്കും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനു മുൻഗണന നൽകുമെന്ന് ജാനകി പറഞ്ഞു. ട്രാഫിക് പൊലീസ് വെസ്റ്റ് ഡിവിഷൻ ഡിസിപി അനിത ഹദ്ദന്നാവർ ലൈസൻസുകൾ വിതരണം ചെയ്തു. ഗതാഗത കമ്മിഷണർ എ.എം.യോഗേശ്വർ, അവേക്ക് പ്രസിഡന്റ് എൻ.ആർ.ആശ എന്നിവർ പങ്കെടുത്തു. വനിതാ ഡ്രൈവർമാർ മാത്രമുള്ള ഗോപിങ്ക് വെബ്ടാക്സി സർവീസിലാകും സംഘം പ്രവർത്തിക്കുക.