നൃത്തം മനസിനുള്ള യോഗയാണ്; ഐടി മേഖല വിട്ട് നൃത്തത്തിലേക്ക് ചുവടുവച്ച ഉമാ മേനോൻ പറയുന്നു
ഐടി ജോലിയുടെ തിരക്കിൽ നിന്ന് അവധിയെടുത്ത് ബെംഗളൂരുവിൽ ഡാൻസ് സ്കൂൾ നടത്തുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഉമാ മേനോൻ. കലാഞ്ജലി എന്നാണ് സ്കൂളിന്റെ പേര്. ഐടി മേഖലയിൽ ജോലി ചെയ്യുമ്പോഴുള്ള മാനസികാവസ്ഥയേ അല്ല നൃത്തവേദിയിലേതെന്ന് പറയുകയാണ് ഉമാ മേനോൻ. 15 വർഷമായി ജോലിയിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയിട്ട്. വളരെ കുറച്ച് കുട്ടികളുമായി തുടങ്ങിയ ഡാൻസ് സ്കൂൾ ഇന്ന് ആറുമുതൽ 60 വയസുവരെയുള്ളവർ പഠിക്കുന്ന നൃത്ത വിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു. പുതിയ മേഖലയിൽ എത്തിയപ്പോൾ ജീവിതത്തിലാകമാനം വന്ന മാറ്റങ്ങളെക്കുറിച്ച് ഉമ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

ഐടി മേഖലയോട് ബൈ ബൈ
രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ അവളെ നോക്കാൻ വേണ്ടിയാണ് ജോലി വിട്ടത്. പിന്നെ ആസ്വദിച്ച് ചെയ്തിരുന്ന ജോലിയൊന്നും ആയിരുന്നില്ല അത്. ആർക്കോ വേണ്ടി ചെയ്യുന്നപോലെ തോന്നിയിരുന്നു. ജോലിയിൽ അതിന്റേതായ സമ്മർദ്ദവും ഉണ്ടായിരുന്നു. ആദ്യമൊക്കെ ജോലിയോടൊപ്പം നൃത്തവും കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ, പിന്നീട് ജോലി മതിയാക്കി പൂർണമായും നൃത്തത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. തൃപ്പൂണിത്തുറ കലാലയത്തിലാണ് നൃത്തം അഭ്യസിച്ചത്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകൾ കലാ വിജയനാണ് ഗുരു.
എന്തൊരു സന്തോഷമാണ് കലാഞ്ജലി ഇപ്പോൾ നൽകുന്നതെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. മോഹിനിയാട്ടം മാത്രമാണ് പഠിപ്പിക്കുന്നത്. നമ്മൾ അവരെ ഒരു കല പഠിപ്പിച്ചിട്ട് അവർ അത് അവതരിപ്പിക്കുമ്പോൾ നമുക്ക് കിട്ടുന്ന സംതൃപ്തിയുണ്ട്. നേരിട്ട് തന്നെ അത് അനുഭവിച്ചറിയാം.
കലാഞ്ജലി
ആദ്യം ജോലിയോടൊപ്പം നൃത്തവും കൊണ്ടുപോയി. ബെംഗളൂരുവിൽ ആയതിനാൽ എങ്ങനെ ഇതു മുന്നോട്ട് കൊണ്ടുപോകും എന്ന് ചിന്തിച്ചിരുന്നു. എന്നാൽ ഇന്ന് 6 മതൽ 60 വയസുവരെയുള്ളവർ നൃത്ത ക്ലാസിനെത്തുന്നു. വീട്ടമ്മമാർ മുതൽ ഐടി മേഖലയിൽ ഉള്ളവർ വരെയുണ്ട്. ചിലർ ചെറുപ്പത്തിലെ നൃത്തം പഠിച്ചവരാണ്. മറ്റ് ചിലർക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് പഠിക്കാൻ അവസരം ലഭിക്കുന്നത്. നൃത്തം മനസിനുള്ള യോഗയാണ്. സമ്മർദ്ദങ്ങൾ മാറാനുള്ള മരുന്ന് കൂടിയാണ്. ഇന്ന് വിവിധ പരിപാടികളിൽ ഞങ്ങളുടെ വിദ്യാർഥികൾ നൃത്തം അവതരിപ്പിക്കുന്നു. ഒാൺലൈനായും ഒാഫ് ലൈനായും ക്ലാസെടുക്കുന്നു. ഗുരുവായൂർ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എന്നിവടങ്ങളിലെല്ലാം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
ശക്തി
എല്ലാവർഷവും 'കലാഞ്ജലി'യുടെ വാർഷികത്തിന് ഞങ്ങൾ ഒരു നൃത്തരൂപം അവതരിപ്പിക്കും. ഇത്തവണ 'ശക്തി' എന്നായിരുന്നു പേര്. ആറ് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതിപ്പിച്ചുകൊണ്ടാണ് ശക്തി അരങ്ങേറിയത്. യശോദ, മോഹിനി, സാവിത്രി, ദ്രൗപദി, ശാന്തളാദേവി, ഉണ്ണിയാർച്ച എന്നീ കഥാപാത്രങ്ങളെ ചേർത്ത് നൃത്തം നാടക രൂപത്തിൽ അവതരിപ്പിച്ചു. ഒപ്പം മോഹിനിയാട്ടവും അരങ്ങേറി. എല്ലാവർഷവും നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിലാണ് വാർഷികം.
കുടുംബം
ഭർത്താവ് ടി.പി. പ്രതാപ്.