നഗരഗതാഗതം: 30 സിസിയിൽ താഴെയുള്ള ഇ–സ്കൂട്ടറുകൾ അപകടത്തിൽപെടുന്നത് പതിവ്, സിസി കുറവ്, അപകടം കൂടുതൽ
ബെംഗളൂരു ∙ 30 സിസിയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെട്ട അപകടങ്ങൾ നഗരത്തിൽ വർധിക്കുന്നു. വൺവേ തെറ്റിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതുമാണ് ഇത്തരം സ്കൂട്ടറുകൾ ഉൾപ്പെട്ട മിക്ക അപകടങ്ങൾക്കും കാരണം. ആപ്പിലൂടെ ഓൺലൈനായി പണമടച്ച് വാടകയ്ക്കെടുക്കാവുന്ന സ്കൂട്ടറുകളാണിവ. സാധാരണ സ്കൂട്ടറുകളുമായി

ബെംഗളൂരു ∙ 30 സിസിയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെട്ട അപകടങ്ങൾ നഗരത്തിൽ വർധിക്കുന്നു. വൺവേ തെറ്റിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതുമാണ് ഇത്തരം സ്കൂട്ടറുകൾ ഉൾപ്പെട്ട മിക്ക അപകടങ്ങൾക്കും കാരണം. ആപ്പിലൂടെ ഓൺലൈനായി പണമടച്ച് വാടകയ്ക്കെടുക്കാവുന്ന സ്കൂട്ടറുകളാണിവ. സാധാരണ സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ, കുറഞ്ഞ ചെലവിൽ യാത്ര നടത്താമെന്നതാണ് ഓൺലൈൻ വിതരണ ജീവനക്കാർക്കിടയിൽ ഉൾപ്പെടെ ഇവയുടെ പ്രിയം വർധിക്കാൻ കാരണം. ഇവയുടെ പരമാവധി വേഗം 25 കിലോമീറ്ററാണ്. എന്നാൽ, വിതരണം വേഗത്തിലാക്കാൻ നടപ്പാതകളിലൂടെ ഉൾപ്പെടെ ഇത്തരം ഇ–സ്കൂട്ടർ റൈഡർമാർ സഞ്ചരിക്കുന്നുണ്ട്.
ശബ്ദരഹിതമായതിനാൽ കാൽനടയാത്രക്കാരുടെ ശ്രദ്ധയിൽപെടാത്തതും അപകടങ്ങൾക്കു കാരണമാകുന്നു. വൺവേ നിയമം ലംഘിച്ചുള്ള ഇവരുടെ യാത്ര ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. നടപ്പാതകളിലും റോഡരികിലും അനധികൃതമായി പാർക്ക് ചെയ്യുന്നതായും പരാതി ഉയരുന്നുണ്ട്. ഉപയോഗം കഴിയുന്നതോടെ പലരും ഇ–സ്കൂട്ടറുകൾ നടപ്പാതകളിൽ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.
വേണം, നിയമപരിഷ്കാരം
ലൈസൻസ് വേണ്ടാത്തതിനാൽ കൗമാരക്കാർ ഉൾപ്പെടെ അണ്ടർ 30 സിസി ഇ–സ്കൂട്ടറുകൾ ഓടിക്കുന്നുണ്ട്. റജിസ്ട്രേഷൻ ആവശ്യമില്ലാത്തതിനാൽ എഐ ക്യാമറകളെ ഭയക്കാതെ തോന്നുംപടിയാണ് സഞ്ചാരം. നേരത്തേ ഹെൽമറ്റ് ധരിക്കാത്തതിനു ട്രാഫിക് പൊലീസ് നടപടിയെടുത്തിരുന്നു. എന്നാൽ 30 സിസിയിൽ താഴെയുള്ള വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാത്തതിനു നടപടി സ്വീകരിക്കാൻ നിയമമില്ലെന്നു വന്നതോടെ അതു നിർത്തി. അപകടങ്ങൾ വർധിച്ചതോടെ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കു വിവിധ സന്നദ്ധസംഘടനകൾ പരാതി നൽകിയിട്ടുണ്ട്. സർക്കാർ കൃത്യമായ നയം രൂപീകരിക്കണമെന്നും കാൽനടയാത്രക്കാരുടെ ഉൾപ്പെടെ ജീവൻ രക്ഷിക്കാൻ കർശന നടപടി കൈക്കൊള്ളണമെന്നും നഗരവാസികൾ ആവശ്യപ്പെടുന്നുണ്ട്.