ബെംഗളൂരു∙ ബെള്ളാരി ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ ഗുണനിലവാരമില്ലാത്ത മരുന്ന് ഡ്രിപ് ആയി നൽകിയ സംഭവത്തിൽ ഒരു യുവതി കൂടി മരിച്ചതോടെ മരണസംഖ്യ 5 ആയി ഉയർന്നു. വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (വിംസ്) ചികിത്സയ്ക്കിടെ സുമയ്യ (25) ആണ് മരിച്ചത്. നവംബർ 11നാണ് ശസ്ത്രക്രിയയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ബെള്ളാരി ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ ഗുണനിലവാരമില്ലാത്ത മരുന്ന് ഡ്രിപ് ആയി നൽകിയ സംഭവത്തിൽ ഒരു യുവതി കൂടി മരിച്ചതോടെ മരണസംഖ്യ 5 ആയി ഉയർന്നു. വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (വിംസ്) ചികിത്സയ്ക്കിടെ സുമയ്യ (25) ആണ് മരിച്ചത്. നവംബർ 11നാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. തുടർന്ന് ആന്തരികാവയവങ്ങൾ തകരാറിലായതോടെ വിംസിൽ പ്രവേശിപ്പിച്ചു. കുഞ്ഞും മരിച്ചു. ഈ വർഷം വിവിധ ആശുപത്രികളിൽ ഗർഭിണികൾ മരിക്കാനിടയായ സംഭവങ്ങളെല്ലാം അന്വേഷിക്കാൻ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിർദേശിച്ചു. ഈ വർഷം 376 ഗർഭിണികളാണ് വിവിധയിടങ്ങളിലായി മരിച്ചത്. 

ബംഗാളിലെ പശ്ചിം ബംഗ ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് വാങ്ങിയ സോഡിയം ലാക്റ്റേറ്റ് ഡ്രിപ് ആണ് ദുരന്തം വിതച്ചത്. ബെള്ളാരി ജില്ലാ ആശുപത്രിയിൽ നവംബർ 9–11 വരെ സിസേറിയന് വിധേയരായ 34 പേരിൽ 7 പേരുടെ വൃക്കകൾ തകരാറിലായിരുന്നു. ഇക്കൂട്ടത്തിലെ 5 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. തുടർന്ന്  ഡ്രഗ് കൺട്രോളർ ഡോ.എസ്. ഉമേഷിനെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനു പിന്നാലെ അഡിഷനൽ ചീഫ് സെക്രട്ടറി ഉമാ മഹാദേവന്റെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ചു വരികയാണ്.

English Summary:

Medical negligence is suspected in the deaths of five women following cesarean sections at Ballari district hospital. The tragedy, linked to a potentially substandard sodium lactate drip, has sparked an investigation into maternal healthcare practices in Karnataka, where 376 pregnant women have died this year.