ബെംഗളൂരു ∙ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ കാർ യാത്രക്കാർ വഴിതെറ്റി എത്തിയത് കൊടുംവനത്തിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് പോയ 6 ബിഹാർ സ്വദേശികളാണ് വഴിതെറ്റി ബെളഗാവിയിലെ ഖാനാപുര ഭീംഗഡ് വന്യജീവിസങ്കേതത്തിൽ കുടുങ്ങിയത്. 25 കിലോമീറ്റർ കൂടി പിന്നിട്ടാൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് മാപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ കാർ യാത്രക്കാർ വഴിതെറ്റി എത്തിയത് കൊടുംവനത്തിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് പോയ 6 ബിഹാർ സ്വദേശികളാണ് വഴിതെറ്റി ബെളഗാവിയിലെ ഖാനാപുര ഭീംഗഡ് വന്യജീവിസങ്കേതത്തിൽ കുടുങ്ങിയത്. 25 കിലോമീറ്റർ കൂടി പിന്നിട്ടാൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് മാപ്പിൽ കണ്ടത്. സിന്ധന്നൂർ–ഹെമഗാദ സംസ്ഥാന പാതയിൽ നിന്ന് ഇടറോഡിലേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ പിന്നിട്ടതോടെ ടാർ റോഡ് കാണാതായി. ജനവാസമില്ലാത്ത മേഖലയിൽ കാറിന്റെ ചക്രങ്ങൾ ചെളിയിൽ കുടുങ്ങി.

മൊബൈൽ ഫോണിന് സിഗ്‌നൽ ലഭിക്കാതെ വന്നതോടെ ഇവർ കുടുങ്ങി. രാവിലെ കാട്ടിലൂടെ നടന്ന് സിഗ്‌നൽ കണ്ടെത്തി പൊലീസിനെ വിവരമറിയിച്ചു. 2 മണിക്കൂറിനുള്ളിൽ 30 കിലോമീറ്റർ സഞ്ചരിച്ച് പൊലീസെത്തിയാണ് വെള്ളവും ഭക്ഷണവും നൽകിയത്. ചെളിയിൽ നിന്ന് കാർ കരയ്ക്കു കയറ്റി ഗോവയിലേക്കുള്ള പ്രധാന റോഡ് വരെ അനുഗമിച്ചാണ് പൊലീസ് സംഘം മടങ്ങിയത്. മാസങ്ങൾക്ക് മുൻപും ഈ റൂട്ടിൽ ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ച കാർ യാത്രികർ വനത്തിൽ അകപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

English Summary:

Google Maps wrong directions led six tourists from Bihar astray, stranding them in the Khanapaur Bheemgad Wildlife Sanctuary in Karnataka while en route to Goa. The group had veered off the main road onto an unpaved path, ultimately getting their car stuck in the mud.