ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ: 3 കിലോമീറ്റർ സർവീസ് റോഡിന് കരാർ ക്ഷണിച്ചു
ബെംഗളൂരു ∙ ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) അവശേഷിക്കുന്ന 3 കിലോമീറ്റർ സർവീസ് റോഡിന്റെ നിർമാണത്തിനു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കരാർ ക്ഷണിച്ചു. ബിഡദി, ചന്നപട്ടണ, മദ്ദൂർ എന്നിവിടങ്ങളിൽ റെയിൽപാത കടന്നുപോകുന്ന ഇടങ്ങളിലാണ് സർവീസ് റോഡ് ഇല്ലാത്തത്. അതിനാൽ, നിർമാണം പൂർത്തിയായ സർവീസ്

ബെംഗളൂരു ∙ ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) അവശേഷിക്കുന്ന 3 കിലോമീറ്റർ സർവീസ് റോഡിന്റെ നിർമാണത്തിനു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കരാർ ക്ഷണിച്ചു. ബിഡദി, ചന്നപട്ടണ, മദ്ദൂർ എന്നിവിടങ്ങളിൽ റെയിൽപാത കടന്നുപോകുന്ന ഇടങ്ങളിലാണ് സർവീസ് റോഡ് ഇല്ലാത്തത്. അതിനാൽ, നിർമാണം പൂർത്തിയായ സർവീസ് റോഡുകളിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇവിടെയെത്തുമ്പോൾ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നുണ്ട്. നിലവിൽ 116 കിലോമീറ്റർ സർവീസ് റോഡ് നിർമാണം പൂർത്തിയായിട്ടുണ്ടെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ രാഹുൽ ഗുപ്ത പറഞ്ഞു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, ക്രെയിനുകൾ എന്നിവയ്ക്ക് സർവീസ് റോഡുകളിലൂടെ മാത്രമാണ് യാത്രാനുമതിയുള്ളത്. 10 വരി പാതയിലെ 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സർവീസ് പാതയുമാണ്.