ഭൂഗർഭ ജലനിരപ്പ് കുത്തനെ കുറഞ്ഞു; വരാനിരിക്കുന്നത് കൊടും വരൾച്ച

ബെംഗളൂരു∙ നഗരത്തെ കാത്തിരിക്കുന്നതു കഴിഞ്ഞ തവണത്തേതിനു സമാനമായ വരൾച്ചയെന്ന് ബെംഗളൂരു ജല അതോറിറ്റി കണ്ടെത്തൽ . ജലക്ഷാമം ഒഴിവാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി സഹകരിച്ചാണ് പഠനം നടത്തിയത്. നഗരത്തിന്റെ തെക്കു കിഴക്കൻ മേഖലകളിലും വൈറ്റ്ഫീൽഡിലും ഭൂഗർഭ ജലനിരപ്പിൽ കനത്ത

ബെംഗളൂരു∙ നഗരത്തെ കാത്തിരിക്കുന്നതു കഴിഞ്ഞ തവണത്തേതിനു സമാനമായ വരൾച്ചയെന്ന് ബെംഗളൂരു ജല അതോറിറ്റി കണ്ടെത്തൽ . ജലക്ഷാമം ഒഴിവാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി സഹകരിച്ചാണ് പഠനം നടത്തിയത്. നഗരത്തിന്റെ തെക്കു കിഴക്കൻ മേഖലകളിലും വൈറ്റ്ഫീൽഡിലും ഭൂഗർഭ ജലനിരപ്പിൽ കനത്ത ഇടിവുണ്ടായതായി കണ്ടെത്തി.
ബിബിഎംപിയുടെ 80 വാർഡുകളിൽ ജലക്ഷാമമുണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. കുഴൽക്കിണറുകളെ ആശ്രയിച്ചു കഴിയുന്ന ഇവിടെ പ്രതിദിനം 80 കോടി ലീറ്റർ ജലം വേണമെന്നാണ് കണക്ക്. സെൻട്രൽ ബെംഗളൂരു മേഖലയിൽ ഭൂഗർഭജല വിതാനത്തിൽ 5 മീറ്ററിന്റെ ഇടിവാണ് കണ്ടെത്തിയത്. തെക്കു കിഴക്കൻ മേഖലകളിൽ 10 മീറ്റർ മുതൽ 15 മീറ്റർ വരെ ഇടിവുണ്ടായി. നഗര പ്രാന്തത്തിലെ 110 ഗ്രാമങ്ങളിൽ 20 മീറ്റർ മുതൽ 25 മീറ്റർ വരെ ഇടിവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്ഷാമം ഒഴിവാക്കാൻ കർമപദ്ധതി
ഭീഷണി നേരിടുന്ന മേഖലകളിലുള്ളവർ കുഴൽക്കിണറുകൾ ഒഴിവാക്കി പൂർണമായും കാവേരി ജല വിതരണത്തെ ആശ്രയിക്കാൻ അതോറിറ്റി ചെയർമാൻ റാം പ്രസാദ് മനോഹർ അഭ്യർഥിച്ചു. ജലക്ഷാമം ആവർത്തിക്കാതിരിക്കാൻ സർക്കാർ നിയോഗിച്ച ദൗത്യ സംഘം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ കർമപദ്ധതി രൂപീകരിച്ചു നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം വേനലിൽ 7000 കുഴൽക്കിണറുകൾ വറ്റിവരണ്ടതു പ്രതിസന്ധിക്കു കാരണമായിരുന്നു.