ഘോഷയാത്രയ്ക്കിടെ രഥം തകർന്നുവീണ് യുവാവ് മരിച്ചു; 3 പേർക്ക് പരുക്ക്

ബെംഗളൂരു ∙ ഹുസ്കൂർ മദൂരമ്മ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടെ 100 അടി ഉയരമുള്ള രഥം തകർന്നുവീണ് യുവാവിനു ദാരുണാന്ത്യം. 3 പേർക്ക് പരുക്കേറ്റു. ഹുസ്കൂർ സ്വദേശി ലോഹിത് (24) ആണ് മരിച്ചത്. ശക്തിയേറിയ കാറ്റിൽ രഥം പൊട്ടിവീഴുകയായിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് രണ്ടിടങ്ങളിൽനിന്നാണ്

ബെംഗളൂരു ∙ ഹുസ്കൂർ മദൂരമ്മ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടെ 100 അടി ഉയരമുള്ള രഥം തകർന്നുവീണ് യുവാവിനു ദാരുണാന്ത്യം. 3 പേർക്ക് പരുക്കേറ്റു. ഹുസ്കൂർ സ്വദേശി ലോഹിത് (24) ആണ് മരിച്ചത്. ശക്തിയേറിയ കാറ്റിൽ രഥം പൊട്ടിവീഴുകയായിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് രണ്ടിടങ്ങളിൽനിന്നാണ് രഥഘോഷയാത്ര ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നത്. രണ്ടാമത്തെ രഥവും പൊട്ടിവീണെങ്കിലും ആളപായമില്ല. അപകടത്തെ തുടർന്ന് ഘോഷയാത്ര നിർത്തിവച്ചെന്നും ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തെന്നും ബെംഗളൂരു റൂറൽ എസ്പി സി.കെ.ബാബ പറഞ്ഞു.