വിഷു, ഈസ്റ്റർ യാത്രയ്ക്ക് വാരാന്ത്യ സ്പെഷൽ; ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു
ബെംഗളൂരു∙ വിഷു, ഈസ്റ്റർ ആഘോഷത്തിന് നാട്ടിലേക്കു മടങ്ങുന്നവർക്കായി ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു വേനൽക്കാല വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഏപ്രിൽ 4ന് മുതൽ ജൂൺ ഒന്നുവരെയാണ് സർവീസ്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നു തിരക്കേറെയുള്ള വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്തു

ബെംഗളൂരു∙ വിഷു, ഈസ്റ്റർ ആഘോഷത്തിന് നാട്ടിലേക്കു മടങ്ങുന്നവർക്കായി ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു വേനൽക്കാല വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഏപ്രിൽ 4ന് മുതൽ ജൂൺ ഒന്നുവരെയാണ് സർവീസ്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നു തിരക്കേറെയുള്ള വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്തു നിന്ന് ഞായറാഴ്ചകളിലുമാണ് സർവീസ്.
∙ എസി കോച്ചുകൾ മാത്രം 2 ടു ടയർ, 16 ത്രിടയർ എസി കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ സ്ലീപ്പർ, ജനറൽ കോച്ചുകളില്ല. സ്പെഷൽ ട്രെയിനായതിനാൽ സാധാരണ എക്സ്പ്രസ് ട്രെയിനുകളേക്കാൾ ടിക്കറ്റ് നിരക്ക് 30% വരെ ഉയരും.
∙ബയ്യപ്പനഹള്ളി ടെർമിനൽ –തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ (06555) ഏപ്രിൽ 4, 11,18,25, മേയ് 2,9,16,23,30 ദിവസങ്ങളിൽ രാത്രി 10ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെത്തും. കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
∙തിരുവനന്തപുരം നോർത്ത്–ബയ്യപ്പനഹള്ളി ടെർമിനൽ (06556) ഏപ്രിൽ 6, 13,20,27,മേയ് 4,11,18,25, ജൂൺ 1 ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.30നു ബയ്യപ്പനഹള്ളിയിലെത്തും.