ADVERTISEMENT

ചെന്നൈ ∙ പ്രണയം തുടരാൻ വിസമ്മതിച്ച കോളജ് വിദ്യാർഥിനിയെ ആൾക്കൂട്ടത്തിനു മുന്നിൽ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു മുന്നിലാണ് മദ്രാസ് ക്രിസ്ത്യൻ കോളജ് വിദ്യാർഥിനി എം. ശ്വേത (20) യുടെ കഴുത്തിലും കയ്യിലും ഇരുപത്തിയൊന്നുകാരൻ രാമചന്ദ്രൻ കുത്തിയത്. തുടർന്നു കഴുത്ത് മുറിച്ച ഇയാളെ പൊലീസ് ആശുപത്രിയിലാക്കി. ഇന്നലെ ഉച്ചയ്ക്കു 3 മണിയോടെയാണു സംഭവം. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ലാബ് ടെക്നോളജി ഡിപ്ലോമ വിദ്യാർഥിനിയായ ശ്വേത കൂട്ടുകാർക്കൊപ്പം കോളജിൽ നിന്നു മടങ്ങുമ്പോഴാണ് ഇയാൾ തടഞ്ഞുനിർത്തിയതും തർക്കമുണ്ടായതും. ഇരുവരും 2 വർഷമായി പ്രണയത്തിലായിരുന്നെന്നും മാസങ്ങൾക്കു മുൻപ് ശ്വേത അടുപ്പം അവസാനിപ്പിച്ചതോടെ രാമചന്ദ്രൻ പകവീട്ടാൻ തക്കം പാർത്തു നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മൈലാപ്പൂർ സ്വദേശിനിയാണു ശ്വേത. നാഗപട്ടണത്താണ് പ്രതിയുടെ വീട്. 2016 ൽ  നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ സ്വാതിയെന്ന സോഫ്റ്റ്‌വെയർ എൻജിനീയറെയും  പ്രണയത്തിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രതി രാംകുമാർ പിന്നീട് ജയിലിൽ ജീവനൊടുക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com