ചെന്നൈ ∙ ആതുരസേവന രംഗത്ത് നാൽപതാണ്ടിന്റെ നിറവിൽ മദ്രാസ് മെഡിക്കൽ മിഷൻ (എംഎംഎം). റൂബി ജൂബിലി ആഘോഷ സമ്മേളനം ഇന്ന് വൈകിട്ട് 5.30നു മെഡിക്കൽ മിഷൻ ഓഡിറ്റോറിയത്തിൽ നടക്കും. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം വളർച്ചയുടെ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ആതുരസേവന രംഗത്ത് നാൽപതാണ്ടിന്റെ നിറവിൽ മദ്രാസ് മെഡിക്കൽ മിഷൻ (എംഎംഎം). റൂബി ജൂബിലി ആഘോഷ സമ്മേളനം ഇന്ന് വൈകിട്ട് 5.30നു മെഡിക്കൽ മിഷൻ ഓഡിറ്റോറിയത്തിൽ നടക്കും.  പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം വളർച്ചയുടെ പുതിയ പടവുകൾ കയറിയതിന്റെ ആത്മവിശ്വാസത്തിലാണ് ആശുപത്രിക്കു സാരഥ്യം വഹിക്കുന്നവർ.

പ്രാരംഭ കാലത്തെ സാമ്പത്തിക പരിമിതികളെ ദൃഢനിശ്ചയവും ആത്മാർഥതയും സംഘബോധവും കൈമുതലാക്കിയാണ് മറികടന്നത്. ആത്മാർപ്പണത്തിന്റെ ഫലമായി ആതുരസേവന രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ പ്രസ്ഥാനമായി വളരാൻ എംഎംഎം ആശുപത്രിക്കു കഴിഞ്ഞു. പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിഐഎംഎസ്) എന്ന സഹോദര സ്ഥാപനത്തിനു തുടക്കമിടാൻ വഴിമരുന്നായതും ഇൗ കൂട്ടായ്മയുടെ ബലത്തിലാണ്.

ADVERTISEMENT

1982ൽ പ്രവർത്തനമാരംഭിച്ച എംഎംഎം പടിപടിയായി വളർന്ന് ഹൃദ്രോഗ ചികിത്സയിലും കരൾ, വൃക്ക രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സകളും നൽകുന്ന രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനമായി മാറി. പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പിംസ് കോളജ് ഓഫ് നഴ്സിങ്, എംഎംഎം കോളജ് ഓഫ് ഹെൽത്ത് സയൻസസ്, എംഎംഎം കോളജ് ഓഫ് നഴ്സിങ് തുടങ്ങിയ സ്ഥാപനങ്ങളും ഇന്ന് മദ്രാസ് മെഡിക്കൽ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്നു.

റൂബി ജൂബിലി ആഘോഷ സമ്മേളനത്തിൽ ഓർത്തഡോക്സ് സഭ ചെന്നൈ ഭദ്രാസന അധ്യക്ഷനും എംഎംഎം പ്രസിഡന്റുമായ ബിഷപ് ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷനാകും. പുതുതായി നിർമിച്ച ഓപ്പറേഷൻ തിയറ്ററിന്റെയും ആധുനിക സിടി സ്കാൻ സെന്ററിന്റെയും ഉദ്ഘാടനം മുഖ്യാതിഥി മന്ത്രി പി.കെ.ശേഖർബാബു നിർവഹിക്കും. അമ്പത്തൂർ എംഎൽഎ ജോസഫ് സാമുവൽ ചടങ്ങിൽ പങ്കെടുക്കും.