ചെന്നൈ ∙ കാത്തിരിപ്പിന്റെ വേദനയ്ക്കു പകരം സന്തോഷത്തിന്റെ ചൂളംവിളിയിലാണ് ഇന്നലെ ആവഡിയിലെ പ്രഭാതം ഉണർന്നത്. വർഷങ്ങളായി ആവഡി റെയിൽവേ സ്റ്റേഷനെയും യാത്രക്കാരെയും നോക്കി പൊടി പറത്തി പാഞ്ഞ ട്രെയിൻ ആദ്യമായി നിർത്തി. 2 മിനിറ്റിന്റെ ഇടവേളയ്ക്കുള്ളിൽ യാത്രക്കാർ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി. ചരിത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കാത്തിരിപ്പിന്റെ വേദനയ്ക്കു പകരം സന്തോഷത്തിന്റെ ചൂളംവിളിയിലാണ് ഇന്നലെ ആവഡിയിലെ പ്രഭാതം ഉണർന്നത്. വർഷങ്ങളായി ആവഡി റെയിൽവേ സ്റ്റേഷനെയും യാത്രക്കാരെയും നോക്കി പൊടി പറത്തി പാഞ്ഞ ട്രെയിൻ  ആദ്യമായി നിർത്തി. 2 മിനിറ്റിന്റെ ഇടവേളയ്ക്കുള്ളിൽ യാത്രക്കാർ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി. ചരിത്ര നിമിഷത്തിന്റെ ഭാഗമായതിന്റെ സന്തോഷവും പേറിയാണ് ഓരോരുത്തരും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്. പഴയതു പോലെയല്ല, നമുക്ക് ഇനി ഇടയ്ക്കിടെ കാണാമെന്നു പരസ്പരം പറഞ്ഞ് യാത്രക്കാരും ട്രെയിനും പിരിഞ്ഞു. 

മലബാറിൽ നിന്നുള്ള ട്രെയിൻ  ആവഡിയിൽ നിർത്തിത്തുടങ്ങിയതോടെ ഒട്ടേറെ പേരാണ് ഇവിടെ ഇറങ്ങിയത്. മലയാളി സംഘടനകളുടെയും പ്രദേശത്തെ മലയാളികളും ഉത്സവാന്തരീക്ഷത്തിലാണ് ആദ്യ ട്രെയിനിനെ സ്വീകരിച്ചത്. മുഖ്യാതിഥികളായിരുന്ന കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, എൽ.മുരുകൻ എന്നിവർ പച്ചക്കൊടി വീശി. പൊന്നേരി എംഎൽഎ ദുരൈ ചന്ദ്രശേഖർ, ചെന്നൈ ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) ഗണേഷ്, എഡിആർഎം സച്ചിൻ പുനേത, ആർ.അനന്ത് തുടങ്ങിയവരും ഇവർക്കൊപ്പം കൊടി വീശി.

ADVERTISEMENT

ആവഡിയിൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് വേണമെന്ന ചെന്നൈ മലയാളികളുടെ വർഷങ്ങൾ നീണ്ട ആഗ്രഹ സാഫല്യത്തിന് ഒപ്പം നിൽക്കാനായതിൽ സന്തോഷമുണ്ടെന്ന് വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ അതിവേഗ ഇടപെടൽ മൂലമാണിത് യാഥാർഥ്യമായത്. റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനം, പാത ഇരട്ടിപ്പിക്കൽ, അതിവേഗ സർവീസ് എന്നിവ മാത്രമല്ല റെയിൽവേ വികസനമെന്നും യാത്രക്കാരെയും അവരുടെ ചുറ്റുപാടുകളെയും കൂടി ഉൾക്കൊള്ളുന്ന വികസനമാണു കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ മലയാളികളുടെ നിരന്തരമായ ആവശ്യങ്ങൾക്കും യാത്രാ ദുരിതത്തിനുമാണ് പരിഹാരമാകുന്നത്. മലയാളികളുടെ യാത്രാ ദുരിതം മലയാള മനോരമയാണ് ആദ്യം പുറത്തു കൊണ്ടുവരുന്നത്. തുടർന്നു വിവിധ മലയാളി സംഘടനകൾ വിഷയം ഏറ്റെടുക്കുകയും അധികൃതരെ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ ഇന്നലത്തെ ചടങ്ങിൽ പങ്കെടുത്തു. സിടിഎംഎ സെക്രട്ടറി എ.എം.ബിജു വി.മുരളീധരനെ പൊന്നാട അണിയിച്ചു. ആവഡി സ്റ്റോപ്പിനു വേണ്ടി പ്രയത്നിച്ച സത്സംഗമ വൈസ് പ്രസിഡന്റ് അജയകുമാറിനെ വി.മുരളീധരൻ ആദരിച്ചു.

ADVERTISEMENT

ട്രെയിനിനൊപ്പം ഓടിയെത്തി ദിലീപൻ

ദിലീപൻ ഒരിക്കൽ കൂടി ഇന്നലെ ചെന്നൈയിലെത്തി, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ സ്വപ്നച്ചിറകിലേറി. മലബാർ ട്രെയിനുകൾക്ക് ആവഡിയിൽ സ്റ്റോപ്പ് എന്ന ആവശ്യത്തിന്റെ അമരക്കാരനായിരുന്നു കണ്ണൂർ ചിറക്കൽ സ്വദേശിയും എച്ച്‌വിഎഫ് ജീവനക്കാരനുമായിരുന്ന പി.കെ.ദിലീപൻ. ചെന്നൈയിലും ഡൽഹിയിലും അടക്കം സ്റ്റോപ്പിനു വേണ്ടി മുട്ടാത്ത വാതിലില്ല. ഒടുവിൽ 11 വർഷം മുൻപു വിരമിച്ച് നാട്ടിലേക്കു മടങ്ങി. ആഗ്രഹം ഒരിക്കലും നടക്കില്ലെന്നു കരുതി. എന്നാൽ ഇന്നലെ ആദ്യമായി ട്രെയിൻ നിർത്തുന്ന ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ ദിലീപൻ അതേ ട്രെയിനിൽ ആവഡിയിൽ വന്നിറങ്ങി. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ വെയ്റ്റ് ലിസ്റ്റിൽ ആയിരുന്നു. പിന്നീട് ആർഎസിയായി. അവസാന നിമിഷം വരെ കാത്തിരിപ്പ്. ഒടുവിൽ ടിക്കറ്റ് ഉറപ്പായതോടെ സുഖയാത്ര, ശുഭയാത്ര.