മാസ് ക്യാപ്റ്റന് മട്ടൻ ലാൽമാസൊരുക്കി താരകുടുംബം
ചെന്നൈ ∙ ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ സഞ്ജു സാംസണും ഭാര്യ ചാരുലതയ്ക്കും വിശിഷ്ട വിഭവങ്ങളുമായി സ്നേഹവിരുന്നൊരുക്കി മലയാളത്തിന്റെ പ്രിയ താരകുടുംബം. ചെന്നൈയിൽ നടക്കുന്ന ഇന്ത്യ എ – ന്യൂസിലൻഡ് എ മത്സരത്തിനെത്തിയ സഞ്ജുവിനെ നടൻ ജയറാമും കുടുംബവുമാണു വൽസരവാക്കം ജാനകി നഗറിലെ വീട്ടിലേക്കു

ചെന്നൈ ∙ ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ സഞ്ജു സാംസണും ഭാര്യ ചാരുലതയ്ക്കും വിശിഷ്ട വിഭവങ്ങളുമായി സ്നേഹവിരുന്നൊരുക്കി മലയാളത്തിന്റെ പ്രിയ താരകുടുംബം. ചെന്നൈയിൽ നടക്കുന്ന ഇന്ത്യ എ – ന്യൂസിലൻഡ് എ മത്സരത്തിനെത്തിയ സഞ്ജുവിനെ നടൻ ജയറാമും കുടുംബവുമാണു വൽസരവാക്കം ജാനകി നഗറിലെ വീട്ടിലേക്കു ക്ഷണിച്ചത്.
ഇന്നലെ ഭാര്യയ്ക്കൊപ്പം ഇവിടെയെത്തിയ സഞ്ജു 3 മണിക്കൂറോളം ജയറാമിനും ഭാര്യ പാർവതിക്കും മകൾ മാളവികയ്ക്കുമൊപ്പം ചെലവഴിച്ചു. സഞ്ജുവിന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ചു ചോദിച്ചെങ്കിലും എന്താണെങ്കിലും പ്രശ്നമില്ലെന്നായിരുന്നു മറുപടിയെന്നു ജയറാം പറഞ്ഞു. ഇതോടെ പാർവതി പാചകച്ചുമതല ഏറ്റെടുത്ത് സഞ്ജുവിനായി മട്ടൻ ലാൽമാസും നെയ്ച്ചോറും തയാറാക്കി.
ഇതിനൊപ്പം വെജിറ്റബിൾ കറിയും തമിഴകത്തിന്റെ പ്രിയ രുചിയായ തൈരു സാദം, വത്തക്കുഴമ്പ് എന്നിവയുമുണ്ടായിരുന്നു. ആസ്വദിച്ച് ഭക്ഷണം കഴിച്ച് എല്ലാവർക്കുമൊപ്പം ചിത്രവുമെടുത്ത് 27നു നടക്കുന്ന മത്സരം കാണാൻ എല്ലാവരെയും ക്ഷണിച്ച ശേഷമാണു സഞ്ജുവും ഭാര്യയും മടങ്ങിയത്.