വികസനവഴിയേ നഗരക്കുതിപ്പ്
ചെന്നൈ ∙ നഗര വികസനത്തിൽ വൻ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തുരങ്ക നിർമാണത്തിനു തുടക്കം. രണ്ടാം ഘട്ടത്തിൽ ആകെയുള്ള 118.9 കിലോമീറ്ററിൽ 42.6 കിലോമീറ്ററിലാണു ഭൂഗർഭ പാതയുള്ളത്. നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളാച്ചേരി–സെന്റ് തോമസ്
ചെന്നൈ ∙ നഗര വികസനത്തിൽ വൻ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തുരങ്ക നിർമാണത്തിനു തുടക്കം. രണ്ടാം ഘട്ടത്തിൽ ആകെയുള്ള 118.9 കിലോമീറ്ററിൽ 42.6 കിലോമീറ്ററിലാണു ഭൂഗർഭ പാതയുള്ളത്. നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളാച്ചേരി–സെന്റ് തോമസ്
ചെന്നൈ ∙ നഗര വികസനത്തിൽ വൻ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തുരങ്ക നിർമാണത്തിനു തുടക്കം. രണ്ടാം ഘട്ടത്തിൽ ആകെയുള്ള 118.9 കിലോമീറ്ററിൽ 42.6 കിലോമീറ്ററിലാണു ഭൂഗർഭ പാതയുള്ളത്. നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളാച്ചേരി–സെന്റ് തോമസ്
ചെന്നൈ ∙ നഗര വികസനത്തിൽ വൻ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തുരങ്ക നിർമാണത്തിനു തുടക്കം.രണ്ടാം ഘട്ടത്തിൽ ആകെയുള്ള 118.9 കിലോമീറ്ററിൽ 42.6 കിലോമീറ്ററിലാണു ഭൂഗർഭ പാതയുള്ളത്. നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളാച്ചേരി–സെന്റ് തോമസ് മൗണ്ട് എംആർടിഎസ് റെയിൽപാത അടുത്ത മാർച്ചിലും പുതുതായി നിർമിക്കുന്ന കിലാമ്പാക്കം ബസ് ടെർമിനസ് പൊങ്കലിനു മുൻപും തുറക്കുമെന്നും സർക്കാർ അറിയിച്ചു. നിർദിഷ്ട ഗതാഗത പദ്ധതികൾ പൂർത്തിയാകുന്നതോടെ നഗര ഗതാഗതത്തിനു പുതിയ രൂപവും ഭാവവും കൈവരും.
82 ശതമാനം പൂർത്തിയായി; കിലാമ്പാക്കം പൊങ്കലിന്
നഗരത്തിനു പുറത്തുള്ള കിലാമ്പാക്കത്ത് നിർമിക്കുന്ന ബസ് സ്റ്റാൻഡ് പൊങ്കലിനു മുൻപായി പ്രവർത്തന സജ്ജമാകും. നിർമാണ പ്രവർത്തനങ്ങൾ 82 ശതമാനം പൂർത്തിയായതായും ബാക്കി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി മുത്തുസാമി അറിയിച്ചു. പൊങ്കൽ പ്രമാണിച്ച് സർക്കാർ ഏർപ്പെടുത്തുന്ന ബസ് സർവീസ് കിലാമ്പാക്കത്തു നിന്നായിരിക്കും സർവീസ് നടത്തുക. നിലവിൽ കോയമ്പേട് കേന്ദ്രീകരിച്ചാണ് ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നത്. എന്നാൽ കിലാമ്പാക്കം യാഥാർഥ്യമാകുന്നതോടെ ബസുകളുടെ പ്രവർത്തനം ഇവിടേക്കു മാറ്റും. നഗരത്തിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡായും ഇതു മാറും.
തുരങ്ക നിർമാണം തുടങ്ങി
3 ഇടനാഴികളിലായുള്ള രണ്ടാം ഘട്ട മെട്രോ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മാധവാരം മുതൽ സിപ്കോട്ട് വരെയുള്ള മൂന്നാം ഇടനാഴിയിലെ തുരങ്ക നിർമാണം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മാധവാരം മിൽക്ക് കോളനിക്കും കെല്ലിസിനും ഇടയിലായി നിർമിക്കുന്ന ഇരട്ടത്തുരങ്കത്തിന്റെ പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. മൂന്നാം ഇടനാഴിയിൽ മിൽക് കോളനി സ്റ്റേഷനിൽ നിന്നാണു തുരങ്കം ആരംഭിക്കുക.
45.8 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഇടനാഴിക്കു പുറമേ ലൈറ്റ് ഹൗസ്–പൂനമല്ലി ബൈപ്പാസ് (നാലാം ഇടനാഴി, 26.1 കിലോമീറ്റർ), മാധവാരം–ഷോളിംഗനല്ലൂർ (അഞ്ചാം ഇടനാഴി, 47 കിലോമീറ്റർ) എന്നീ ഇടനാഴികളാണു രണ്ടാം ഘട്ടത്തിലുള്ളത്. 42.6 കിലോമീറ്റർ ഭൂഗർഭ പാത ഉൾപ്പെടെ ആകെ ദൈർഘ്യം 118.9 കിലോമീറ്റർ. 48 ഭൂഗർഭ സ്റ്റേഷനുകൾ അടക്കം 128 സ്റ്റേഷനുകളാണ് ആകെയുള്ളത്. 2026ന് അകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
എംആർടിഎസ് മാർച്ചിൽ
ഏറെക്കാലമായി കേൾക്കുന്ന സെന്റ് തോമസ് മൗണ്ട്–വേളാച്ചേരി എംആർടിഎസ് പാത മാർച്ചിൽ തുറന്നേക്കും. പാത മാർച്ചിൽ യാത്രക്കാർക്കായി സമർപ്പിക്കുമെന്നു നഗര വികസന മന്ത്രി എസ്.മുത്തുസാമി അറിയിച്ചു. പാത യാഥാർഥ്യമാകുന്നതോടെ നഗരത്തിന്റെ തെക്കൻ മേഖലയിലുള്ളവർക്കു ബീച്ച്, മൈലാപ്പൂർ, കോയമ്പേട്, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സെന്റ് തോമസ് മൗണ്ട് സ്റ്റേഷനെ സബേർബൻ, മെട്രോ, ബസ് സ്റ്റോപ്പ് എന്നിവയുമായി ബന്ധിപ്പിക്കുന്നതോടെ നഗരത്തിലെ വിവിധ ഇടങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും. എംആർടിഎസ് പാതയ്ക്കായി വർഷങ്ങളുടെ കാത്തിരിപ്പിലാണു ജനം. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂലം നിർമാണം വൈകിയാണ് ആരംഭിച്ചത്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണം നിർമാണം തടസ്സപ്പെടുത്തി.
നാളെ മുതൽ 4 മാസത്തേക്ക് ഗതാഗത നിയന്ത്രണം
ചെന്നൈ ∙ വേളാച്ചേരി – സെന്റ് തോമസ് മൗണ്ട് എംആർടിഎസ് പാതയുടെ പണി നടക്കുന്നതിന്റെ ഭാഗമായി വേളാച്ചേരി എംആർടിഎസ് ഇന്നർ റിങ് റോഡിൽ നാളെ മുതൽ 4 മാസത്തേക്ക് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. വേളാച്ചേരി ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ തില്ലൈഗംഗ നഗർ 36–ാം സ്ട്രീറ്റ് – എംആർടിഎസ് റോഡ് ജംക്‌ഷനിൽ നിന്ന് വലതുതിരിഞ്ഞ് പില്ലർ 156ൽ എത്തി ഇടതുതിരിഞ്ഞ് പോകണം.
ചെറു വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഇടതു തിരിഞ്ഞ് 36–ാം സ്ട്രീറ്റ്, ജീവൻ നഗർ തേഡ് സ്ട്രീറ്റ്, 23–ാം സ്ട്രീറ്റ് എക്സ്റ്റൻഷൻ വഴി പോകണം.വേളാച്ചേരി ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾക്ക് എംആർടിഎസ് റോഡിന്റെ ഇടതു ഭാഗം ചേർന്ന് പോകാം. ചെറു വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഇടതു തിരിഞ്ഞ് തില്ലൈഗംഗ നഗർ 23–ാം സ്ട്രീറ്റിലെത്തി വലതു തിരിഞ്ഞ് തേഡ് മെയിൻ റോഡിലെത്തി വലതു തിരിഞ്ഞ് 32–ാം സ്ട്രീറ്റ് വഴി പോകണം. ആംബുലൻസുകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.