ചെന്നൈ ∙ ഫ്രിജ് പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് സഹോദരങ്ങൾ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ ഗുഡുവാഞ്ചേരി സ്വദേശികൾ. ചെങ്കൽപട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലുണ്ടായ അപകടത്തിൽ കോതണ്ഡരാമൻ നഗർ ജയലക്ഷ്മി സ്ട്രീറ്റിലെ അപ്പാർട്മെന്റിന്റെ ഒന്നാം നിലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഫ്രിജ് പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് സഹോദരങ്ങൾ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ ഗുഡുവാഞ്ചേരി സ്വദേശികൾ. ചെങ്കൽപട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലുണ്ടായ അപകടത്തിൽ കോതണ്ഡരാമൻ നഗർ ജയലക്ഷ്മി സ്ട്രീറ്റിലെ അപ്പാർട്മെന്റിന്റെ ഒന്നാം നിലയിൽ താമസിക്കുന്ന വി.ഗിരിജ (63), സഹോദരി എസ്.രാധ (55), സഹോദരൻ എസ്.രാജ‌്കുമാർ (48) എന്നിവരാണു മരിച്ചത്. രാജ്‌കുമാറിന്റെ ഭാര്യ ഭാർഗവി (40), മകൾ ആരാധന (7) എന്നിവർ ഗുരുതരാവസ്ഥയിൽ ക്രോംപെട്ട് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ഗിരിജയുടെ ഭർത്താവ് വെങ്കിട്ടരാമൻ (65) ഒരു വർഷം മുൻപ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഭർത്താവിന്റെ ഒന്നാം ചരമവാർഷിക ചടങ്ങുകൾ നടത്താനാണ് ഇവരെത്തിയത്. 

ഗിരിജ മകനോടൊപ്പം ദുബായിലേക്ക് താമസം മാറിയപ്പോൾ അപ്പാർട്മെന്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ 2ന് ഇന്ത്യയിൽ തിരിച്ചെത്തിയ ഇവർ അപ്പാർട്മെന്റിൽ താമസിക്കുകയായിരുന്നു. ചരമവാർഷിക ചടങ്ങുകൾ നടത്താൻ ബന്ധുക്കളും കഴിഞ്ഞ ദിവസം എത്തി. ഇന്നലെ വൈകിട്ട് മടങ്ങാനിരിക്കെയാണു ദുരന്തം. പുലർച്ചെ 4 ഓടെ, ഷോർട്ട് സർക്യൂട്ടോ വയർ തകരാറോ കാരണം ഫ്രിജിന്റെ എയർ കംപ്രസറിൽ സ്ഫോടനം ഉണ്ടായതായി പൊലീസ് പറയുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ അയൽക്കാർ വാതിൽ പൊളിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂവരെയും രക്ഷിക്കാനായില്ല. മറൈമലൈനഗറിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണു തീ നിയന്ത്രണ വിധേയമാക്കിയത്. 

ഫ്രിജ് പൊട്ടിത്തെറിച്ച് 3 പേർ മരിച്ച വീടു സന്ദർശിച്ച ചെങ്കൽപെട്ട് കലക്ടർ രാഹുൽനാഥ് സമീപവാസികളോട് കാര്യങ്ങൾ ചോദിച്ചറിയുന്നു
ADVERTISEMENT

ഫ്രിജിലെ വയറുകൾ കത്തി മുറിയിൽ ‍വ്യാപിച്ച പുകയിൽ നിന്നു വമിച്ച വിഷ വാതകങ്ങൾ ശ്വസിച്ചതാകാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ ‍കേസെടുത്ത ഗുഡുവാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഒരു വർഷത്തോളമായി ഉപയോഗിക്കാതെ കിടന്ന അപ്പാർട്മെന്റിലെ തകരാറുകളായിരിക്കാം അപകടത്തിലേക്കു നയിച്ചതെന്നു സമീപവാസികൾ പറഞ്ഞു. ദീർഘകാലം ഉപയോഗിക്കാതിരുന്ന വൈദ്യുതോപകരണങ്ങൾ വീണ്ടും ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു സ്ഥലം സന്ദർശിച്ച ചെങ്കൽപെട്ട് കലക്ടർ രാഹുൽനാഥ് പറഞ്ഞു.

അറ്റകുറ്റപ്പണി അതീവ ശ്രദ്ധയോടെ

∙ ഫ്രിജുകളോട് ചേർന്ന് മറ്റു വസ്തുക്കൾ അലക്ഷ്യമായി കൂട്ടിയിടാതിരിക്കുക.

∙ ഭിത്തികളിൽ ‍നിന്ന് 3 ഇഞ്ച് അകലെയെങ്കിലും ഫ്രിജ് വയ്ക്കുക.

ADVERTISEMENT

∙ ഫ്രിജും പരിസരവും വൃത്തിയായി സൂക്ഷിക്കുക, അടിയിലെ വാട്ടർ ‍  ട്രേയിൽ ‍ഊറിയെത്തുന്ന ജലം കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യുക.

∙ വയറിങ്ങിൽ പിഴവുകളില്ലെന്ന് ഉറപ്പുവരുത്തുക.

∙ പഴയ ഫ്രിജുകൾ സർവീസ് നടത്തുമ്പോൾ നിറയ്ക്കുന്ന വാതകം ആ ഫ്രിജിൽ ‍മുൻപ് ഉപയോഗിച്ച തരം തന്നെയാണെന്ന് ഉറപ്പുവരുത്തുക. (ഓരോ ഫ്രിജിലും ഉപയോഗിക്കുന്ന വാതകം ഏതെന്ന് പിന്നിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.)

പൊട്ടിത്തെറിയുടെ കാരണമെന്ത്? 

ADVERTISEMENT

ഫ്രിജുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കോട്ടിവാക്കത്ത് ഫ്രിജ് അടക്കമുള്ള ഉപകരണങ്ങളുടെ മെക്കാനിക്കായ ജോസ് സെബാസ്റ്റ്യൻ പറയുന്നു. ഒരു ഫ്രിജിൽ പരമാവധി നിറയ്ക്കാവുന്ന വാതകത്തിന്റെ അളവ് 500 ഗ്രാമാണ്. അമിതമായ മർദത്തിൽ വാതകം നിറച്ചാൽ മാത്രമാണു പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളത്. പരിചയക്കുറവുള്ള മെക്കാനിക്കുകൾ ഫ്രിജ് സർവീസ് ചെയ്യുമ്പോഴാണ് ഇത്തരത്തിൽ മർദം കൂടാനും പൊട്ടിത്തെറിക്കാനും അൽപമെങ്കിലും സാധ്യതയുള്ളതെന്നും ജോസ് പറഞ്ഞു.

വയറിങ്ങിലെ പിഴവുകളോ പഴക്കം ചെന്ന വയറുകൾ  മൂലമുള്ള ഷോർട്ട് സർക്യൂട്ടോ മൂലം തീപിടിത്തമുണ്ടായതാകാം അപകടത്തിലേക്ക് നയിച്ചത്.

ജോസ് സെബാസ്റ്റ്യൻ, മെക്കാനിക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT