ചെന്നൈ ∙ മാർഗഴി മാസം പിറന്നതോടെ സംഗീത, നൃത്ത ലഹരിയിലമർന്നു നഗരം. നഗരത്തിലെ സംഗീത, നൃത്ത സഭകളിലും അക്കാദമികളിലും ഇനി ഒരു മാസക്കാലം കലാപ്രകടനങ്ങളുടെയും കലാസ്വാദനത്തിന്റെയും കാലം. കലാ, സാംസ്കാരിക നഗരമായ ചെന്നൈയുടെ തെരുവോരങ്ങളിൽ ഇനി താളമേളങ്ങൾക്കു കാതോർക്കാം. പരമ്പരാഗത വേദികൾക്കൊപ്പം മെട്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മാർഗഴി മാസം പിറന്നതോടെ സംഗീത, നൃത്ത ലഹരിയിലമർന്നു നഗരം. നഗരത്തിലെ സംഗീത, നൃത്ത സഭകളിലും അക്കാദമികളിലും ഇനി ഒരു മാസക്കാലം കലാപ്രകടനങ്ങളുടെയും കലാസ്വാദനത്തിന്റെയും കാലം. കലാ, സാംസ്കാരിക നഗരമായ ചെന്നൈയുടെ തെരുവോരങ്ങളിൽ ഇനി താളമേളങ്ങൾക്കു കാതോർക്കാം. പരമ്പരാഗത വേദികൾക്കൊപ്പം മെട്രോ സ്റ്റേഷനുകളിലും മലയാളി സദസ്സുകളിലും ഇത്തവണ കലാപരിപാടികളുടെ തിരശ്ശീല ഉയരും.

കലയുടെ വഴിവെട്ടി മാർഗഴിക്കാലം

ADVERTISEMENT

കലയുടെ ഈറ്റില്ലമായ ചെന്നൈയിൽ ചെറുതും വലുതുമായി ഒട്ടനവധി സഭകളാണുള്ളത്. മാർഗഴി മാസത്തിൽ ഈ സഭകളിലെല്ലാം ഒരു മാസക്കാലം തുടർച്ചയായി സംഗീത, നൃത്ത വിരുന്നാണ് ഒരുക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലായുള്ള സഭകളിലും അക്കാദമികളിലും പ്രമുഖ കലാകാരന്മാർ അടക്കമുള്ളവർ പങ്കെടുക്കും. ചിലയിടങ്ങളിൽ ദിവസം മുഴുവൻ കലാപരിപാടികൾ ആസ്വദിക്കാം. 

വൈകുന്നേരങ്ങളിലായിരിക്കും ഭൂരിഭാഗം വേദികളും ഉണരുക. ഭാരതീയ വിദ്യാഭവന്റെ ഭവൻസ് നാട്യ ഉത്സവിൽ ഈ മാസം 31 വരെ കിൽപോക് ഗാർഡൻ റോഡിലുള്ള ഭവൻസ് ടിഎജി ഓഡിറ്റോറിയത്തിലാണു പരിപാടി. ഭരതനാട്യം, കഥക്, കുച്ചിപ്പുഡി ഉൾപ്പെടെയുള്ളവ കാണാൻ അവസരമുണ്ട്. കലയെ സ്നേഹിക്കുന്ന, സംഗീതത്തെയും നൃത്തത്തെയും നെഞ്ചേറ്റുന്ന എല്ലാവർക്കും മാർഗഴി മാസത്തിൽ മറ്റെല്ലാം മറന്ന് ഈ ആഘോഷങ്ങളുടെ ഭാഗമാകാം.

മെട്രോ യാത്രകൾ സംഗീതമയം

മെട്രോ യാത്രക്കാരെ സംഗീതത്തിലാറാടിച്ചു ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. ഓൺ ദ് സ്ട്രീറ്റ്സ് ഓഫ് ചെന്നൈ എന്ന സംഗീത ട്രൂപ്പുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെട്രോ സ്റ്റേഷനുകളും ട്രെയിനുകളുമാണു വേദി. തമിഴിന്റെ പാരമ്പര്യവും ചരിത്രവുമെല്ലാം ഉൾക്കൊള്ളുന്ന പാട്ടുകൾക്കൊപ്പം പുതുതലമുറ സംഗീതവും ആലപിക്കുന്നുണ്ട്. തിരക്കിൽ നിന്നു തിരക്കിലേക്കു നീങ്ങുന്ന യാത്രക്കാർ സംഗീതത്തോടൊപ്പം അൽപ നേരം ചെലവഴിച്ചു. ചെവിയിൽ ഇയർ ഫോൺ വച്ചും ഉറങ്ങിയും യാത്ര ചെയ്യുന്നവർക്ക് ട്രെയിനിനുള്ളിൽ അരങ്ങേറിയ സംഗീതപരിപാടി വ്യത്യസ്ത അനുഭവമായി.

ADVERTISEMENT

ശ്രീപെരുംപുത്തൂരിൽ സംഗീതസന്ധ്യ

ശ്രീ പെരുംപുത്തൂർ മലയാളി വെൽഫെയർ അസോസിയേഷന്റെ ക്രിസ്മസ്, പുതുവർഷാഘോഷത്തോടനുബന്ധിച്ചു കലാസന്ധ്യ അരങ്ങേറും. സത്യം ഗ്രാൻഡ് റിസോർട്ടിൽ ഇന്നു വൈകിട്ട് 5 മുതൽ നടക്കുന്ന പരിപാടിയിൽ സമാജം അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറും. ഫോൺ: 9633145973.

മാർഗഴി മാസ പരിപാടികൾ നടക്കുന്ന ചില കേന്ദ്രങ്ങളുടെ വിവരങ്ങൾ ചുവടെ.

∙ മദ്രാസ് മ്യൂസിക് അക്കാദമി, ടിടികെ റോഡ്

ADVERTISEMENT

∙ നാരദ ഗാനസഭ, ആൽവാർപെട്ട്

∙ ഏകാന്ത സംഗീത സേവ, മൈലാപ്പൂർ

∙ ബ്രഹ്മ ഗാനസഭ

∙ മൈലാപ്പൂർ ഫൈൻ ആർട്സ് ക്ലബ്, മൈലാപ്പൂർ

∙ ശ്രീ പാർഥസാരഥി സ്വാമി സഭ, മൈലാപ്പൂർ

∙ ശ്രീ ത്യാഗ ബ്രഹ്മ ഗാനസഭ, ടി നഗർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT