ചെന്നൈ ∙ പൊങ്കൽ ആഘോഷം കെങ്കേമമാക്കാൻ ഒരുങ്ങിയ നഗരത്തോടൊപ്പം തയാറെടുത്തു മലയാളികളും. വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളെ സംബന്ധിച്ചിടത്തോളം രണ്ടാം ഓണമാണ് പൊങ്കൽ. ക്രിസ്മസിനു തുടങ്ങി പുതുവത്സരവും കടന്നു തുടരുന്ന ആഘോഷങ്ങളുടെ സമാപ്തി കൂടിയാണ് പൊങ്കൽ. കളറാക്കി കലാലയങ്ങൾ സ്കൂളുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പൊങ്കൽ ആഘോഷം കെങ്കേമമാക്കാൻ ഒരുങ്ങിയ നഗരത്തോടൊപ്പം തയാറെടുത്തു മലയാളികളും. വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളെ സംബന്ധിച്ചിടത്തോളം രണ്ടാം ഓണമാണ് പൊങ്കൽ. ക്രിസ്മസിനു തുടങ്ങി പുതുവത്സരവും കടന്നു തുടരുന്ന ആഘോഷങ്ങളുടെ സമാപ്തി കൂടിയാണ് പൊങ്കൽ.

കളറാക്കി 

ADVERTISEMENT

കലാലയങ്ങൾ

സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഘോഷനിറവിലേക്കു കടന്നു കഴിഞ്ഞു. നാളെ മുതൽ 4 ദിവസം അവധിയായതിനാൽ മിക്കയിടങ്ങളിലും പ്രത്യേക പൊങ്കൽ പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നയിടങ്ങളിൽ ഇന്നാണ് ആഘോഷപരിപാടികൾ.

ക്യാംപസുകളിൽ പാനകെട്ടി പ്രത്യേകം സജ്ജീകരിച്ച അടുപ്പുകളിൽ തയാറാക്കുന്ന ചക്കരപൊങ്കലും അലങ്കരിച്ച കാളവണ്ടികളിലെ സഞ്ചാരവും ‘പൊങ്കലോ പൊങ്കൽ’ വിളികളുടെ ആരവവും ചേർന്ന് കോളജന്തരീക്ഷം ഒരു നാൾ തനി തമിഴ്നാടൻ ഗ്രാമത്തിന്റേതാകും.

ADVERTISEMENT

സർക്കാർ സംഘടിപ്പിക്കുന്ന ചെന്നൈ സംഗമം നഗരവാസികൾക്ക് വ്യത്യസ്തമായ പൊങ്കലനുഭവമാണ് ഇത്തവണ സമ്മാനിക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമിഴ്നാടിന്റെ തനതു കലാരൂപങ്ങൾ അടുത്ത 4 ദിവസങ്ങളിൽ അരങ്ങേറും. മാർഗഴി മാസത്തിലെ കലാ സായാഹ്നങ്ങളുടെ തുടർച്ചയായി എത്തുന്ന നമ്മ ഊരു തിരുവിഴാ എന്നു പേരിട്ട ചെന്നൈ സംഗമം സമ്പന്നമായ ദ്രാവിഡ സംസ്കാരത്തിന്റെ പ്രതിഫലനമാകും. പരമ്പരാഗത കായിക രൂപമായ ജല്ലിക്കെട്ടും കോഴിപ്പോര്, മഞ്ചു വിരട്ട് തു‍ടങ്ങിയവയും ഈ ദിനങ്ങളെ സജീവമാക്കും.

മധുരിക്കുന്ന തൈപ്പൊങ്കൽ

തമിഴകത്തിന്റെ പൊങ്കലാഘോഷത്തിന്റെ പ്രധാന രുചിയും മധുരത്തിന്റേതാണ്. തൈപ്പൊങ്കൽ നാളിൽ പുലർച്ചെ ചക്കര പൊങ്കൽ തയാറാക്കാൻ അടുപ്പ് ഒരുക്കുന്നത് മൂന്ന് മുഴുനീള കരിമ്പുകൾ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന കൂടാരത്തിനകത്താണ്. ചക്കര പൊങ്കൽ സൂര്യഭഗവാന് നിവേദിച്ച ശേഷം പ്രസാദം വിതരണം ചെയ്യും. 10 കരിമ്പുകളുള്ള കെട്ടിന് 350 രൂപ മുതലാണ് കോയമ്പേട് മാർക്കറ്റിലെ വില. ചില്ലറ വിൽപനശാലകളിൽ വില ഇനിയും കൂടും.

പുതുമയെ 

ADVERTISEMENT

വരവേൽക്കുന്ന 

ബോഗി

പഴമയുടെ കേടുപാടുകളെ തീയിൽ എരിച്ചു കളയുന്ന ‘ബോഗി’യോടെയാണ് ആഘോഷങ്ങൾ തുടങ്ങുക. വീടും പരിസരവും വ‍‍ൃത്തിയാക്കി തൈപ്പൊങ്കലിനെ വരവേൽക്കാനൊരുങ്ങുന്ന ദിനമാണ് ബോഗി. പഴയതും ആവശ്യമില്ലാത്തതുമായ പാഴ്‌വസ്തുക്കളെല്ലാം അന്നു പുലർച്ചെ കൂട്ടിയിട്ട് കത്തിക്കുന്നു. പുതു ചൈതന്യത്തോടെ പുതിയ കാലത്തേക്ക് കടക്കുന്നതിന്റെ പ്രതീകം കൂടിയാണ് ബോഗി നാളിലെ തീയിടൽ.

∙മെട്രോ സർവീസ് 

സമയം ദീർഘിപ്പിച്ചു

പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് ചെന്നൈ മെട്രോ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. 

ഇന്നും നാളെയും രാത്രി 12 വരെ സർവീസുകൾ നടത്തുമെന്നും വൈകിട്ട് 5 മുതൽ 10 വരെ തിരക്കേറിയ മണിക്കൂറുകളിലെ സമയക്രമപ്രകാരം 5 മിനിറ്റ് ഇടവേളകളിൽ സർവീസുകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. 18ന് പുലർച്ചെ 4ന് സർവീസുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

∙ വണ്ടല്ലൂർ മൃഗശാല 

17നു പ്രവർത്തിക്കും

 17ന് വണ്ടല്ലൂർ മൃഗശാല സന്ദർശകർക്കായി വാതിലുകൾ തുറക്കും.  

തീയിടരുത്, അഭ്യർഥിച്ച്

അധികൃതർ

ആദ്യമായാണ് തമിഴ്നാട്ടിലെ പൊങ്കലാഘോഷത്തിൽ ‍പങ്കെടുക്കുന്നത്. ഇന്നാണ് കോളജിൽ ആഘോഷപരിപാടികൾ നടക്കുന്നത്. നാലു ദിവസങ്ങൾ നീളുന്ന, ഓണാഘോഷത്തിനു സമാനമായ പരിപാടികൾ എങ്ങനെയാണെന്ന് അനുഭവിച്ചറിയാനുള്ള ആകാംക്ഷയുണ്ട്. ഓണത്തിനു നമ്മൾ പൂക്കളമാണ് ഒരുക്കുന്നതെങ്കിൽ പൊങ്കലിന് രംഗോലിയാണുള്ളത്. കോളജിൽ കലാ പരിപാടികളും മത്സരങ്ങളും കളികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 ദിവസം അവധി കിട്ടുന്നതു കൊണ്ട് നാട്ടിൽ പോകാനും അവസരമുണ്ട്.

മെഹക് ഗസൽ 

 വിമൻസ് ക്രിസ്ത്യൻ കോളജ്

Show comments