കൺനിറയെ കണ്ടത് കേരളം
ചെന്നൈ ∙ കഴിഞ്ഞ വർഷം കേരളം സന്ദർശിച്ച വിനോദ സഞ്ചാരികളേറെയും തമിഴ്നാട്ടിൽ നിന്നുള്ളവർ. കർണാടകയാണ് തൊട്ടു പിന്നിലുള്ളത്. കേരള വിനോദ സഞ്ചാര വകുപ്പാണു കണക്കുകൾ പുറത്തു വിട്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആകെ കേരളം സന്ദർശിച്ച 1.88 കോടി പേരിൽ 17 ലക്ഷം തമിഴ്നാട്ടിൽ നിന്നാണു വന്നത്. തിരുവനന്തപുരം മുതൽ

ചെന്നൈ ∙ കഴിഞ്ഞ വർഷം കേരളം സന്ദർശിച്ച വിനോദ സഞ്ചാരികളേറെയും തമിഴ്നാട്ടിൽ നിന്നുള്ളവർ. കർണാടകയാണ് തൊട്ടു പിന്നിലുള്ളത്. കേരള വിനോദ സഞ്ചാര വകുപ്പാണു കണക്കുകൾ പുറത്തു വിട്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആകെ കേരളം സന്ദർശിച്ച 1.88 കോടി പേരിൽ 17 ലക്ഷം തമിഴ്നാട്ടിൽ നിന്നാണു വന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വിനോദ സഞ്ചാരികൾ സന്ദർശിച്ചു.
അനന്തപുരിയോടും
കൊച്ചിയോടും ഇഷ്ടം
സന്ദർശകരിൽ കൂടുതൽ പേരും എത്തിയത് എറണാകുളം ജില്ലയിലാണ്. 40.48 ലക്ഷം പേർ. തിരുവനന്തപുരമാണ് രണ്ടാമത്– 30.58 ലക്ഷം. ഇടുക്കിയിൽ 26.56 ലക്ഷവും തൃശൂരിൽ 21.30 ലക്ഷവും വയനാട്ടിൽ 15.09 ലക്ഷവും കോഴിക്കോട് 12.09 ലക്ഷം പേരും സന്ദർശിച്ചു. പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് സന്ദർശകരുടെ എണ്ണം കുറഞ്ഞത്.
കേരളവുമായി ഏറ്റവും അടുത്തു കിടക്കുന്നതും സാംസ്കാരികപരമായ സമാനതകളുമാണ് തമിഴ്നാട്ടിൽ നിന്നു കൂടുതൽ പേർ എത്താൻ കാരണം. കോവിഡ് അടച്ചുപൂട്ടലിനു ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നപ്പോൾ ആഘോഷിക്കാനും സമയം ചെലവിടാനും തൊട്ടടുത്തുള്ള കേരളം തന്നെ തിരഞ്ഞെടുത്തതും മറ്റൊരു കാരണമാണ്.
മൂന്നാർ സജീവമായത് ഇടുക്കി ജില്ലയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ.
'കാരവൻ കേരള'യ്ക്ക് പ്രത്യേക പരിഗണന
എല്ലാ സീസണിലും സന്ദർശിക്കുന്ന സ്ഥലമായി കേരളത്തെ മാറ്റുന്നതിനും പുതുതലമുറ സഞ്ചാരികൾക്കു വ്യത്യസ്ത ടൂറിസം അനുഭവങ്ങൾ നൽകുന്നതിനും പുതിയ പദ്ധതികളും പരിപാടികളും നടപ്പാക്കുമെന്ന് കേരള വിനോദ സഞ്ചാര വകുപ്പ് പറഞ്ഞു. കേരള ടൂറിസത്തിന്റെ പദ്ധതികളും പരിപാടികളും അവതരിപ്പിക്കുന്നതിന് ചെന്നൈയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണു കേരളത്തിലെ ടൂറിസം മേഖലയുടെ മുന്നേറ്റത്തെ കുറിച്ചും പദ്ധതികളെക്കുറിച്ചും അധികൃതർ വ്യക്തമാക്കിയത്. ബീച്ച്, കായൽ, ഹിൽ സ്റ്റേഷൻ തുടങ്ങിയ പരമ്പരാഗത കാഴ്ചകൾക്കപ്പുറം കാരവൻ ടൂറിസം, ജംഗിൾ ലോഡ്ജ്, പ്ലാന്റേഷൻ സന്ദർശനം, ഹോംസ്റ്റേ, സൗഖ്യ ചികിത്സ, ട്രക്കിങ് അടക്കമുള്ള സാഹസിക പ്രവർത്തനങ്ങൾ കൂടി ടൂറിസത്തിന്റെ ഭാഗമാക്കും. 'കാരവൻ കേരള' ടൂറിസത്തിന്റെ പ്രോത്സാഹനത്തിന് പ്രത്യേക പരിഗണന നൽകും.
ആഭ്യന്തര സഞ്ചാരികളുടെ
ഇഷ്ടയിടമായി മലയാളനാട്
ചെന്നൈ ∙ 2022ൽ രാജ്യത്തെ ആഭ്യന്തര വിനോദ സഞ്ചാരികളിൽ 71.2 ശതമാനവും കേരളത്തിലാണെത്തിയത്. ഏറ്റവും കൂടുതൽ പേർ സന്ദർശിച്ചതും കേരളം തന്നെ. 2021ൽ 15–ാം സ്ഥാനത്തായിരുന്നു കേരളം.
തമിഴ്നാടായിരുന്നു ഒന്നാമത്. 2022ൽ കേരളത്തിൽ 3.45 ലക്ഷം വിദേശ സഞ്ചാരികളാണ് എത്തിയത്. 2021ൽ 60,487 പേർ മാത്രമാണ് വന്നത്. 471.28 ശതമാനമാണു വർധന.
യുഎസ്, മാലദ്വീപ്, റഷ്യ, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണു കൂടുതൽ പേർ എത്തിയത്. അതേസമയം 2019നെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം 70.96% കുറവാണ്.