‘നാട്ടിലേക്കൊരു വണ്ടി’ യാത്ര മേയ് 30ന്
ചെന്നൈ ∙ ചെന്നൈയിൽ ജനിച്ചുവളർന്ന മലയാളി വിദ്യാർഥികൾക്ക് കേരളത്തിന്റെ സാംസ്കാരിക പൈതൃകം അടുത്തറിയാൻ ആശ്രയം സംഘടിപ്പിക്കുന്ന ‘നാട്ടിലേക്കൊരു വണ്ടി’യുടെ രണ്ടാം യാത്ര മേയ് 30ന് പുറപ്പെടും. ജൂൺ 5 വരെ നടത്തുന്ന യാത്രയിൽ ആശ്രയത്തിന്റെ ‘അറിവും തെളിവും’ പരിപാടിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളും 20

ചെന്നൈ ∙ ചെന്നൈയിൽ ജനിച്ചുവളർന്ന മലയാളി വിദ്യാർഥികൾക്ക് കേരളത്തിന്റെ സാംസ്കാരിക പൈതൃകം അടുത്തറിയാൻ ആശ്രയം സംഘടിപ്പിക്കുന്ന ‘നാട്ടിലേക്കൊരു വണ്ടി’യുടെ രണ്ടാം യാത്ര മേയ് 30ന് പുറപ്പെടും. ജൂൺ 5 വരെ നടത്തുന്ന യാത്രയിൽ ആശ്രയത്തിന്റെ ‘അറിവും തെളിവും’ പരിപാടിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളും 20 രക്ഷിതാക്കളും പങ്കെടുക്കും. ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ സന്ദരിശിക്കും.
സാംസ്കാരിക സ്ഥാപനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ഇടങ്ങൾ, പുഴകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള നഗരങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് അറിവു നേടുകയാണ് ലക്ഷ്യം. അതതു പ്രദേശത്തെ പ്രമുഖരായ കവികൾ, കലാകാരന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരുമായി സംവദിക്കാനും അവസരമൊരുക്കും. കഴിഞ്ഞ വർഷം പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കായിരുന്നു യാത്ര.