ചെന്നൈ ∙ ഒരു വശത്ത് റോഡിൽ വാഹനങ്ങളുടെ തിരക്കും ബഹളവും. മറുഭാഗത്ത് ഇടയ്ക്കിടെ കുതിച്ചു പായുന്ന ട്രെയിനുകൾ. ഇതിനെല്ലാം ഇടയിൽ ശാന്തസുന്ദരമായ തടാകത്തിനും ചുറ്റും നടക്കാം, വ്യായാമം ചെയ്യാം, ബോട്ടിങ് നടത്താം. നഗര ഹൃദയത്തിലെ ഇക്കോ പാർക്കിലാണ് പുറത്തെ തിരക്കിനിടയിലും സ്വസ്ഥമായി വിശ്രമവേള ചെലവഴിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഒരു വശത്ത് റോഡിൽ വാഹനങ്ങളുടെ തിരക്കും ബഹളവും. മറുഭാഗത്ത് ഇടയ്ക്കിടെ കുതിച്ചു പായുന്ന ട്രെയിനുകൾ. ഇതിനെല്ലാം ഇടയിൽ ശാന്തസുന്ദരമായ തടാകത്തിനും ചുറ്റും നടക്കാം, വ്യായാമം ചെയ്യാം, ബോട്ടിങ് നടത്താം. നഗര ഹൃദയത്തിലെ ഇക്കോ പാർക്കിലാണ് പുറത്തെ തിരക്കിനിടയിലും സ്വസ്ഥമായി വിശ്രമവേള ചെലവഴിക്കാൻ സൗകര്യമൊരുങ്ങിയത്. പൂനമല്ലി ഹൈറോഡിൽ ഈഗാ തിയറ്ററിന് എതിർ വശത്താണ് ചെത്പെട്ട് ഇക്കോ പാർക്ക്. ആകർഷകമായ പ്രവേശന കവാടം. 

അകത്തെത്തിയാൽ പേരിലെ ഇക്കോ എന്ന വാക്കിനോടു നീതി പുലർത്തും വിധം പ്രദേശത്തെ വളരെ മനോഹരമായും വൃത്തിയായും സംരക്ഷിക്കുന്നത് വ്യക്തമാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇക്കോ പാർക്ക് ഇഷ്ടമാകുമെന്നതിൽ‌ സംശയമില്ല. വിശാലമായ തടാകം സന്ദർശകരെ  ആകർഷിക്കും. സന്ദർശകരുടെ ഇഷ്ടമനുസരിച്ച് തുഴയുന്ന ബോട്ടുകളോ പെഡൽ ഉള്ളതോ തിരഞ്ഞെടുക്കാം.  മീൻ പിടിക്കാനും അവസരമുണ്ട്. 

ADVERTISEMENT

ഇക്കോ പാർക്കിൽ തന്നെയുള്ള അക്വേറിയം കാണുന്നത് പ്രത്യേക അനുഭവമാകും. വലിയ അക്വേറിയമാണ് ഇവിടുള്ളത്. സമീപത്തുള്ള വെർച്വൽ റിയാലിറ്റി മുറി കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കും. കുട്ടികൾക്കായി ചെറിയ പാർക്കുമുണ്ട്.  25 രൂപയാണ് ഇക്കോ പാർക്ക് പ്രവേശന  നിരക്ക്. കുട്ടികൾക്ക് 10 രൂപ. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ മുതൽ പ്രവേശനമുണ്ട്. അക്വേറിയം, ബോട്ടിങ്, വിആർ എന്നിവയ്ക്കു പ്രത്യേക നിരക്കാണ്.