തമിഴകത്തെ രാജസ്ഥാൻ
ചെന്നൈ ∙ തടാകങ്ങളും കൊട്ടാരങ്ങളും നിറഞ്ഞ രാജസ്ഥാനിലെ കാഴ്ചകൾ ആസ്വദിക്കാൻ രാജസ്ഥാൻ മരുഭൂമിയിലേക്കു വണ്ടി കയറുന്നതിനു പകരം ദേശീയ പാതയിലൂടെ ശ്രീപെരുംപുത്തൂർ ഭാഗത്തേക്കു വച്ചുപിടിച്ചാൽ മതി. ഇവിടെയുള്ള ചോക്കി ധാനി അഥവാ മിനി രാജസ്ഥാൻ എന്ന ഗ്രാമത്തിൽ നിറയുന്നത് രാജസ്ഥാനി കാഴ്ചകളും സംസ്കാരവും

ചെന്നൈ ∙ തടാകങ്ങളും കൊട്ടാരങ്ങളും നിറഞ്ഞ രാജസ്ഥാനിലെ കാഴ്ചകൾ ആസ്വദിക്കാൻ രാജസ്ഥാൻ മരുഭൂമിയിലേക്കു വണ്ടി കയറുന്നതിനു പകരം ദേശീയ പാതയിലൂടെ ശ്രീപെരുംപുത്തൂർ ഭാഗത്തേക്കു വച്ചുപിടിച്ചാൽ മതി. ഇവിടെയുള്ള ചോക്കി ധാനി അഥവാ മിനി രാജസ്ഥാൻ എന്ന ഗ്രാമത്തിൽ നിറയുന്നത് രാജസ്ഥാനി കാഴ്ചകളും സംസ്കാരവും മാത്രം.
ചോക്കി ധാനിയിലെത്തുന്ന സന്ദർശകരെ സ്വീകരിക്കാനായി പരമ്പരാഗത വേഷം അണിഞ്ഞ് ഡ്രമ്മിൽ താളമടിക്കുന്ന കലാകാരന്മാരെയാണ് ഒരുക്കിയിട്ടുള്ളത്. രാജസ്ഥാനിന്റെ തനതു പ്രത്യേകതയായ തടാകവും ബോട്ടിങ്ങും പുനരവതരിപ്പിച്ചിട്ടുണ്ട്. മരുഭൂമിയിൽ കണ്ടുപരിചയിച്ച ഒട്ടകം, പരമ്പരാഗത വേഷമണിഞ്ഞ സ്ത്രീകളും പുരുഷന്മാരും, തനിമയൊട്ടും ചോരാത്ത പാട്ടും നൃത്തം എന്നിവയെല്ലാം ചേർന്ന് അവിസ്മരണീയമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
സ്വദേശി ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകളാണു മറ്റൊരു പ്രത്യേകത. കാഴ്ചകൾ കണ്ടും ആടിപ്പാടിയും ക്ഷീണിച്ചാൽ രുചിയൂറുന്ന ഭക്ഷണം പരീക്ഷിക്കാം. പുലാവ്, പച്ചടി, കിച്ചടി, ദാൽ, റൊട്ടി തുടങ്ങി പല വിഭവങ്ങൾ ചേരുന്ന താലിയും മറ്റിനങ്ങളും കഴിക്കുന്നതോടെ ക്ഷീണം പമ്പ കടക്കും. 400 മുതൽ 600 രൂപ വരെയാണു സന്ദർശന നിരക്ക്. ബോട്ടിങ്, ഒട്ടക സഫാരി, കൾചറൽ ഷോ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായുള്ള കൂപ്പണുകൾ ലഭ്യമാണ്.