കരുണാനിധി സ്മാരകത്തിന് കേന്ദ്രത്തിന്റെ ഗ്രീൻ സിഗ്നൽ
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി എം.കരുണാനിധിയോടുള്ള ആദരസൂചകമായി കടലിൽ പേന സ്മാരകം നിർമിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് അനുമതി നൽകി. വിദഗ്ധോപദേശ സമിതിയുടെയും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ 15 നിബന്ധനകളോടെയാണ് അനുമതി നൽകിയത്....

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി എം.കരുണാനിധിയോടുള്ള ആദരസൂചകമായി കടലിൽ പേന സ്മാരകം നിർമിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് അനുമതി നൽകി. വിദഗ്ധോപദേശ സമിതിയുടെയും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ 15 നിബന്ധനകളോടെയാണ് അനുമതി നൽകിയത്. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ അനുമതി റദ്ദാക്കുമെന്നും വ്യവസ്ഥകളിൽ പറയുന്നു.
മറീനയിൽ തീരത്തു നിന്ന് 360 മീറ്റർ അകലെയായി കടലിൽ പേനാ സ്മാരകം നിർമിക്കുന്നതിനാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയത്. 81 കോടി രൂപയാണ് നിർമാണ ചെലവ്. പദ്ധതിക്കെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്ന് എതിർപ്പ് ഉയരുന്നതിനിടെയാണു തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്നത് അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറണമെന്ന് അണ്ണാഡിഎംകെ, ബിജെപി, നാം തമിഴർ കക്ഷി തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി വിളിച്ചു ചേർത്ത യോഗം പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു.