ചെന്നൈ ∙ നഗര വികസനത്തിന്റെ അടയാളങ്ങളിലൊന്നായ അണ്ണാ മേൽപാതയ്ക്ക് 50 വയസ്സ്. നഗരചിത്രം ഏറെ മാറിയെങ്കിലും തലയെടുപ്പിനു കുറവില്ലാതെ ഇന്നും നിലകൊള്ളുകയാണ് നഗരവാസികൾ അണ്ണാ മേൽപാതയെന്നും ജെമിനി മേൽപാതയെന്നും മാറിമാറി വിളിക്കുന്ന ഈ മേൽപാത. 1973 ജൂലൈ 1ന് അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധിയാണ് മേൽപാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നഗര വികസനത്തിന്റെ അടയാളങ്ങളിലൊന്നായ അണ്ണാ മേൽപാതയ്ക്ക് 50 വയസ്സ്. നഗരചിത്രം ഏറെ മാറിയെങ്കിലും തലയെടുപ്പിനു കുറവില്ലാതെ ഇന്നും നിലകൊള്ളുകയാണ് നഗരവാസികൾ അണ്ണാ മേൽപാതയെന്നും ജെമിനി മേൽപാതയെന്നും മാറിമാറി വിളിക്കുന്ന ഈ മേൽപാത. 1973 ജൂലൈ 1ന് അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധിയാണ് മേൽപാത ഉദ്ഘാടനം ചെയ്തത്. 1,599 അടി നീളവും 48 അടി വീതിയുമുള്ള മേൽപാത അന്ന് രാജ്യത്തെ ഏറ്റവും വലിയ മേൽപാത കൂടിയായിരുന്നുവെന്നത് മറ്റൊരു വിശേഷണം. 

ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും മേൽപാത കൂടിയായി മാറി. ജെമിനി സ്റ്റുഡിയോയുടെ സമീപത്ത് ആയതിനാലാണ് ജെമിനി മേൽപാത എന്ന പേരും ലഭിച്ചത്. മേൽപാതകളും മേൽപാലങ്ങളും അപൂർവ കാഴ്ചകളായിരുന്ന രാജ്യത്ത് ഇത്തരത്തിൽ വിവിധ ദിശകളിലേക്കു വഴിപിരിയുന്ന മേൽപാത നിർമാണ രീതി കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റി.  

ADVERTISEMENT

66 ലക്ഷം രൂപ ചെലവിൽ 21 മാസം കൊണ്ടാണു ചെന്നൈ ആസ്ഥാനമായുള്ള ഈസ്റ്റ് കോസ്റ്റ് കൺസ്ട്രക്ഷൻസ് ആൻഡ് ഇൻഡസ്ട്രീസ് എന്ന കമ്പനി മേൽപാത നിർമിച്ചത്. മൗണ്ട് റോഡ്, കത്തീഡ്രൽ റോഡ്, നുങ്കംപാക്കം ഹൈറോഡ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനായാണ് മേൽപാത എന്ന ആശയം മുന്നോട്ടുവച്ചത്. വാഹനപ്പെരുപ്പത്തിൽ വീർപ്പുമുട്ടുന്ന ഇക്കാലത്ത് ഈ മേൽപാത നൽകുന്ന ആശ്വാസം ചെറുതല്ല.