മെട്രോയിൽ യാത്ര, വിമാനത്താവളത്തിൽ ഭക്ഷണം, മാറ്റിനി കണ്ട് മടക്കം
ചെന്നൈ ∙ മെട്രോ ട്രെയിനിൽ കയറി വിമാനത്താവളത്തിലെത്തി ഭക്ഷണം കഴിച്ച്, സിനിമയും കണ്ട ശേഷം തിരിച്ചു വീട്ടിലേക്ക് ഒരു യാത്ര നടത്തിയാലോ? ഭ്രാന്തൻ ചിന്തയാണെന്നു കരുതേണ്ട. നഗരത്തിൽ ഇന്ന് ഒട്ടേറെ പേർ ഇഷ്ടപ്പെടുന്ന യാത്രയാണിത്. ബന്ധുക്കളെയും കൂട്ടുകാരെയും പുറമേ നിന്നു യാത്രയാക്കി മടങ്ങുന്ന പഴയ വിമാനത്താവള

ചെന്നൈ ∙ മെട്രോ ട്രെയിനിൽ കയറി വിമാനത്താവളത്തിലെത്തി ഭക്ഷണം കഴിച്ച്, സിനിമയും കണ്ട ശേഷം തിരിച്ചു വീട്ടിലേക്ക് ഒരു യാത്ര നടത്തിയാലോ? ഭ്രാന്തൻ ചിന്തയാണെന്നു കരുതേണ്ട. നഗരത്തിൽ ഇന്ന് ഒട്ടേറെ പേർ ഇഷ്ടപ്പെടുന്ന യാത്രയാണിത്. ബന്ധുക്കളെയും കൂട്ടുകാരെയും പുറമേ നിന്നു യാത്രയാക്കി മടങ്ങുന്ന പഴയ വിമാനത്താവള സങ്കൽപത്തിൽ നിന്നു വ്യത്യസ്തമായി വിമാനത്താവളത്തിന് അകത്തേക്ക് ഏവരെയും കൊണ്ടുപോകുന്ന കിടിലൻ അനുഭവമാണ് ചെന്നൈ മെട്രോ ഒരുക്കുന്നത്.
വിംകോ നഗർ, സെൻട്രൽ എന്നീ സ്റ്റേഷനുകളിൽ നിന്നാണ് മെട്രോ ട്രെയിനുകൾ വിമാനത്താവളത്തിലേക്കു സർവീസ് നടത്തുന്നത്. ട്രെയിൻ ആലന്തൂർ കഴിയുന്നതോടെ വ്യത്യസ്തമായ അനുഭവങ്ങളുടെ പാളത്തിലൂടെയാണു യാത്ര. ആലന്തൂരിൽ നിന്നു നങ്കനല്ലൂർ റോഡ് സ്റ്റേഷനിലേക്കു വളഞ്ഞും പുളഞ്ഞും പോകുന്നതിനൊപ്പം കൂട്ടിലിട്ടതിനു സമാനമായ പാളത്തിലൂടെയൊരു അടിപൊളി യാത്ര. മീനമ്പാക്കം എത്തുന്നതോടെ വിമാനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കാഴ്ച കാണാം. ഒന്നു കണ്ടു വരുമ്പോഴേക്കും കാഴ്ച മറച്ച് തുരങ്കം.
കണ്ണടച്ചു തുറക്കുമ്പോൾ വീണ്ടും വെളിച്ചം വീശി വിമാനത്താവള സ്റ്റേഷൻ. ട്രെയിനിൽ നിന്നു പുറത്തിറങ്ങി, താഴെയിറങ്ങി നേരെ നടക്കാം. വിമാനത്താവളത്തിനകത്ത് ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ സഞ്ചരിക്കുന്ന അതേ വഴിയിൽ കൂടി ഏറെ ദൂരം സഞ്ചരിച്ച് ഒടുവിൽ, തോക്കേന്തിയ ഉദ്യോഗസ്ഥർ യാത്രക്കാരെ മാത്രം കയറ്റിവിടുന്ന ഭാഗം വരെയെത്തി മടങ്ങാം.
നടന്നതിന്റെ ക്ഷീണം മാറ്റാൻ കന്റീനും സിനിമ കാണാൻ എയ്റോ ഹബ് മൾട്ടിപ്ലക്സും ഇതിനോടു ചേർന്നുണ്ട്. വിമാനത്താവളത്തിൽ ഇതുവരെ കയറാൻ സാധിക്കാത്തവരും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ പേരാണ് ഈ കാഴ്ചകൾ ആസ്വദിക്കുന്നതിനു മാത്രം ഇങ്ങനെ സഞ്ചരിക്കുന്നത്. ധാരാളം മലയാളി കുടുംബങ്ങളും ഇതുവഴി യാത്ര നടത്തുന്നുണ്ട്. അപ്പോൾ ഇനി വൈകേണ്ട, മെട്രോ ട്രെയിനും വിമാനത്താവളവും ഒറ്റയടിക്ക് കണ്ടു രസിക്കാൻ മെട്രോ സ്റ്റേഷനിലേക്കു വച്ചു പിടിച്ചോളൂ...