നാമക്കലിൽ വീണ്ടും ഭക്ഷ്യവിഷബാധ ഇക്കുറി വില്ലൻ ചിക്കൻ ബർഗർ
ചെന്നൈ ∙ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിനു പിന്നാലെ നാമക്കലിൽ വീണ്ടും കൂട്ട ഭക്ഷ്യവിഷബാധ. പ്രദേശത്തെ റസ്റ്ററന്റിൽ നിന്നു ചിക്കൻ ബർഗർ കഴിച്ച 8 പേർ ഛർദിയും അതിസാരവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ഇതിനിടെ, ഷവർമ കഴിച്ചതിനെ തുടർന്ന്

ചെന്നൈ ∙ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിനു പിന്നാലെ നാമക്കലിൽ വീണ്ടും കൂട്ട ഭക്ഷ്യവിഷബാധ. പ്രദേശത്തെ റസ്റ്ററന്റിൽ നിന്നു ചിക്കൻ ബർഗർ കഴിച്ച 8 പേർ ഛർദിയും അതിസാരവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
ഇതിനിടെ, ഷവർമ കഴിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ കടയുടമ അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ നവീൻ കുമാർ, പാചകക്കാരായ സഞ്ജയ്, തബാഷ് എന്നിവർക്കു പുറമേ ഇറച്ചിക്കട ഉടമയെയും അറസ്റ്റ് ചെയ്തതായി നാമക്കൽ പൊലീസ് അറിയിച്ചു. നാമക്കൽ ജില്ലയിൽ ഷവർമ, ഗ്രിൽഡ് ചിക്കൻ തുടങ്ങിയവയുടെ വിൽപന നിരോധിച്ചിരുന്നു. നാമക്കലിൽ ഭക്ഷ്യവകുപ്പ് അധികൃതരുടെ 10 സംഘങ്ങളാണ് പരിശോധന നടത്തുന്നത്. ജില്ലയിൽ വിവിധ ഇടങ്ങളിൽ നിന്നായി 85 കിലോ പഴകിയ ഇറച്ചി പിടികൂടി. മാർഗനിർദേശങ്ങൾ പാലിക്കാത്ത കടകളിൽ നിന്ന് 35,000 രൂപ പിഴ ഈടാക്കി.
∙ വെസ്റ്റ് മാമ്പലത്തും പഴകിയ ഭക്ഷണം
ചെന്നൈ നഗരത്തിൽ വെസ്റ്റ് മാമ്പലത്തെ കടകളിൽ നടത്തിയ പരിശോധനയിൽ, പഴകിയ മാംസം അടക്കമുള്ള ഭക്ഷ്യവിഭവങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. 3 കടകൾ താൽക്കാലികമായി അടപ്പിച്ചു. ചെന്നൈയിലെ വിവിധ കടകളിൽ നിന്നായി 365 കിലോ പഴകിയ ഇറച്ചി പിടികൂടിയതായി അധികൃതർ പറഞ്ഞു. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിശോധന ഇന്നലെയും തുടർന്നു. തിരുച്ചിറപ്പള്ളിയിൽ 200 കിലോ കേടായ കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു. ശിവഗംഗയിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഇറച്ചിയും രാസ വസ്തുക്കൾ ചേർത്ത ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. ഈറോഡ്, മൈലാടുതുറ, മധുര, തിരുവണ്ണാമല, രാമനാഥപുരം തുടങ്ങിയ ജില്ലകളിലും പരിശോധന നടന്നു.
പരാതി അറിയിക്കാം
ഭക്ഷ്യ വിൽപനയുമായി ബന്ധപ്പെട്ട പരാതികൾ 9444042322 എന്ന നമ്പറിൽ അറിയിക്കാമെന്ന് അധികൃതർ പറഞ്ഞു.