ചെന്നൈ ∙ നഗര യാത്രയിൽ വലിയ മുന്നേറ്റത്തിനു പാതയൊരുക്കിയ മെട്രോ ട്രെയിനുകൾ നഗരത്തിനു പുറത്തേക്കും കുതിച്ചു പായാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) വഴിയൊരുക്കുന്നു. നിലവിൽ നിർമാണം പുരോഗമിക്കുന്ന രണ്ടാം ഘട്ടം അമ്പത്തൂർ, ആവഡി, പട്ടാഭിരാം എന്നീ മേഖലകളിലേക്കു നീട്ടാനുള്ള സന്നദ്ധത സിഎംആർഎൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നഗര യാത്രയിൽ വലിയ മുന്നേറ്റത്തിനു പാതയൊരുക്കിയ മെട്രോ ട്രെയിനുകൾ നഗരത്തിനു പുറത്തേക്കും കുതിച്ചു പായാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) വഴിയൊരുക്കുന്നു. നിലവിൽ നിർമാണം പുരോഗമിക്കുന്ന രണ്ടാം ഘട്ടം അമ്പത്തൂർ, ആവഡി, പട്ടാഭിരാം എന്നീ മേഖലകളിലേക്കു നീട്ടാനുള്ള സന്നദ്ധത സിഎംആർഎൽ സർക്കാരിനെ അറിയിച്ചതോടെയാണിത്. നിർദേശം യാഥാർഥ്യമായാൽ, നഗരത്തിനു പുറത്തു താമസിക്കുന്ന പതിനായിരക്കണക്കിനു മലയാളികൾ അടക്കമുള്ളവരുടെ യാത്രാ രീതികളിൽ വിസ്മയകരമായ മാറ്റമാണു സംഭവിക്കുക. നിലവിൽ ബസിലും സബേർബൻ ട്രെയിനിലുമായി കിലോമീറ്ററുകൾ താണ്ടി നഗരത്തിലേക്കുള്ള 'ചൂടൻ' യാത്ര മെട്രോയിലേക്കു മാറുന്നതോടെ 'കൂൾ' ആയി മാറും.

എപ്പോൾ ഓടിയെത്തും?

ADVERTISEMENT

നിലവിൽ‌ നിർമാണം നടക്കുന്ന മാധവാരം–ഷോളിംഗനല്ലൂർ 5–ാം ഇടനാഴിയിൽ ആവഡി അടക്കമുള്ള ഭാഗങ്ങൾ കൂടി ഉൾപ്പെടുത്താമെന്നാണു സിഎംആർഎൽ സർക്കാരിനു സമർപ്പിച്ച വിശദ സാധ്യതാ പഠന റിപ്പോർട്ടിൽ (ഡിഎഫ്ആർ) നിർദേശിച്ചിട്ടുള്ളത്. കോയമ്പേടിൽ നിന്ന് തിരുമംഗലം, മുഗപ്പെയർ വഴി ആവഡിയിലേക്കു നീട്ടാനാണു നിർദേശം. കോയമ്പേട് മുതൽ ആവഡി വരെയുള്ള 16.07 കിലോമീറ്ററിൽ 15 എലിവേറ്റഡ് സ്റ്റേഷനുകളുണ്ടാകും.

ആവഡി റെയിൽവേ സ്റ്റേഷൻ, തിരുമുല്ലവയൽ, അമ്പത്തൂർ‌ റെയിൽവേ സ്റ്റേഷൻ, അമ്പത്തൂർ ഒ.ടി, അമ്പത്തൂർ എസ്റ്റേറ്റ്, ഗോൾഡൻ ഫ്ലാറ്റ്സ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊക്കെ സ്റ്റേഷനുകളുണ്ടാകും. പാത പിന്നീടു പട്ടാഭിരാമിലേക്കു ദീർഘിപ്പിക്കാമെന്നും നിർദേശമുണ്ട്. സിഎംആർഎൽ തയാറാക്കിയ ഡിഎഫ്ആർ സർക്കാരിന്റെ പ്രത്യേക പദ്ധതി നിർവഹണ വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി രമേഷ് ചന്ദ് മീണയ്ക്ക് സിഎംആർഎൽ എംഡി എം.എ.സിദ്ദീഖ് കൈമാറി. സർക്കാർ തലത്തിൽ നടത്തുന്ന ചർച്ചകൾക്കു ശേഷം ഭരണാനുമതി ലഭിച്ചാൽ പാത നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കും.

ADVERTISEMENT

വരുന്നത് വലിയ മാറ്റം

സിഎംആർഎൽ നിർദേശത്തിനു സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചാൽ ആവഡി, അമ്പത്തൂർ മേഖലകളിലെ മലയാളികളുടെ ജീവിതം പാടേ മാറും. അമ്പത്തൂർ, ആവഡി എന്നിവിടങ്ങളിൽ നിന്നു പഠനം, ജോലി, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഒട്ടേറെ പേരാണു ദിവസേന നഗരത്തിലേക്ക് യാത്ര ചെയ്യുന്നത്. കോയമ്പേടിലേക്കും സമീപ പ്രദേശങ്ങളിലേക്കും നിലവിൽ ബസിനെ ആശ്രയിച്ചാണ് യാത്ര. കടുത്ത ഗതാഗതക്കുരുക്കിലൂടെ 1 മണിക്കൂറെങ്കിലും സമയമെടുത്താണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്.

ADVERTISEMENT

നഗരത്തിലെ ചൂട് കാലാവസ്ഥയിൽ വിയർപ്പൊഴുക്കിയാണു യാത്ര. എന്നാൽ മെട്രോ എത്തുന്നതോടെ യാത്രക്കാർക്കു സുഖമായി പോയി വരാം. കോയമ്പേടിനെ ബന്ധിപ്പിച്ച് മറ്റു മെട്രോ സർവീസുകൾ ഉള്ളതിനാൽ പൂർണമായും മെട്രോയിൽ തന്നെ മറ്റിടങ്ങളിലേക്കും പോയി വരാം. ഐടി പാർക്കിന്റെ സാന്നിധ്യവും ഭാവിയിലുണ്ടാകുന്ന വലിയ വികസനങ്ങളും മുൻനിർത്തിയാണ് മെട്രോ പട്ടാഭിരാം വരെ നീട്ടാൻ സിഎംആർഎൽ നിർദേശിച്ചത്. ഇതു യാഥാർഥ്യമാകുന്നതോടെ വിദൂര ഭാഗങ്ങളിൽ നിന്നു പോലും എളുപ്പത്തിൽ നഗരത്തിൽ പോയി വരുന്നതിനുള്ള സാധ്യതയാണു തെളിയുന്നത്.

സിരുശേരി–കിലാമ്പാക്കം പാതയ്ക്ക് റെഡ്സിഗ്‌നൽ

സിരുശേരിയിൽ നിന്നു കിലാമ്പാക്കത്തേക്കു മെട്രോ പാത നീട്ടിയാൽ വേണ്ടത്ര യാത്രക്കാരെ ലഭിക്കില്ലെന്ന് ഡിഎഫ്ആറിൽ പറയുന്നു. മൂന്നാം ഇടനാഴിയായ മാധവാരം–സിരുശേരി കേളമ്പാക്കം വഴി കിലാമ്പാക്കത്തേക്കു നീട്ടാനുള്ള സാധ്യതയെക്കുറിച്ചാണു പഠനം നടത്തിയത്. ട്രെയിനുകളിൽ കാര്യമായ തിരക്ക് അനുഭവപ്പെടില്ലെന്നും പകരം കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തുകയാണ് ഉചിതമെന്നും ഡിഎഫ്ആറിൽ പറയുന്നു. 

അതേസമയം, കേളമ്പാക്കം വഴി തിരുപ്പോരൂർ, മഹാബലിപുരം എന്നിവിടങ്ങളിലേക്കു പാത നീട്ടുന്നത് ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തലുണ്ട്. മെട്രോ രണ്ടാം ഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് വ്യവസായ, താമസ മേഖലകളിലെ വികസനം മുൻനിർത്തിയാണിത് സൂചിപ്പിക്കുന്നത്.