ചെന്നൈ ∙ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കാൻ സർക്കാർ ജോലിക്കാർ ഉൾപ്പെടെയുള്ളവർ മത്സരിക്കുമ്പോൾ വ്യത്യസ്തയാകുകയാണു മലയാളിയായ കൃഷ്ണഗിരി കലക്ടർ കെ.എം.സരയൂ.രണ്ടു വയസ്സാകുന്ന മകൾ മിഴിയെ കാവേരിപട്ടണത്തെ സർക്കാർ അങ്കണവാടിയിലേക്കാണു സരയൂ അയച്ചത്. കലക്ടറുടെ പ്രതിദിന പരിശോധനയ്ക്കിടെ മകൾ പഠിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കാൻ സർക്കാർ ജോലിക്കാർ ഉൾപ്പെടെയുള്ളവർ മത്സരിക്കുമ്പോൾ വ്യത്യസ്തയാകുകയാണു മലയാളിയായ കൃഷ്ണഗിരി കലക്ടർ കെ.എം.സരയൂ. രണ്ടു വയസ്സാകുന്ന മകൾ മിഴിയെ കാവേരിപട്ടണത്തെ സർക്കാർ അങ്കണവാടിയിലേക്കാണു സരയൂ അയച്ചത്. കലക്ടറുടെ പ്രതിദിന പരിശോധനയ്ക്കിടെ മകൾ പഠിക്കുന്ന അങ്കണവാടി കൂടി കഴിഞ്ഞ ദിവസം സരയൂ സന്ദർശിച്ചു. കുട്ടികൾക്ക് ഭക്ഷണം കൃത്യമായി നൽകുന്നുണ്ടോ, അധ്യാപകരുടെയും വിദ്യാർഥികളുടെയും ഹാജർ റജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിച്ചു.

ആദ്യം അമ്മയെ കാര്യമായി ഗൗനിക്കാതിരുന്ന മിഴി, പരിശോധനകൾ പൂർത്തിയാക്കി അമ്മ ഇറങ്ങാൻ തുടങ്ങിയതോടെ കരച്ചിലായി. തന്നെയും ഒപ്പം കൊണ്ടു പോകണമെന്നായിരുന്നു ആവശ്യം. ഒടുവിൽ ആ വാശിക്കു കലക്ടറമ്മ വഴങ്ങി. തിരക്കുള്ള ജോലിക്കിടെ മകൾക്കു മറ്റു കുട്ടികൾക്കൊപ്പം ഇടപഴകാനും പഠിക്കാനും അവസരമൊരുക്കാനാണ് അങ്കണവാടിയിലേക്ക് അയച്ചതെന്നു സരയൂ മനോരമയോടു പറഞ്ഞു. രണ്ടു വയസ്സാകാറായിട്ടും സംസാരിച്ചു തുടങ്ങിയിരുന്നില്ല മകൾ.

ADVERTISEMENT

പക്ഷേ, അങ്കണവാടിയിൽ പോയ ശേഷം നന്നായി സംസാരിക്കുകയും പാട്ടുകൾ പാടുകയും ചെയ്യുന്നുണ്ട്. അങ്കണവാടിയിൽ നിന്നു സൗജന്യ യൂണിഫോം ലഭിച്ച ദിവസം മിഴി സന്തോഷം കൊണ്ടു നൃത്തം ചെയ്തെന്നും എറണാകുളം തൃക്കാക്കര സ്വദേശിനിയായ സരയൂ പറഞ്ഞു. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സരയൂ ഇതിനു മുൻപ് ആവിൻ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്നു. ഇപിഎഫ്ഒ റീജനൽ കമ്മിഷണറായ സി.ബി.നിനീഷാണു ഭർത്താവ്.