മലയാളി വിദ്യാർഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; നാട്ടുകാരൻ അറസ്റ്റിൽ
മൃതദേഹത്തിന്റെ ചിത്രം വാട്സാപ് സ്റ്റേസാക്കി ചെന്നൈ ∙ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചിത്രമെടുത്ത് വാട്സാപ്പിൽ സ്റ്റേറ്റസിട്ട യുവാവ് പിടിയിൽ. കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തൻവീട്ടിൽ ഫൗസിയ (20) കൊല്ലപ്പെട്ട കേസിൽ കൊല്ലം കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് ആഷിഖ്

മൃതദേഹത്തിന്റെ ചിത്രം വാട്സാപ് സ്റ്റേസാക്കി
ചെന്നൈ ∙ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചിത്രമെടുത്ത് വാട്സാപ്പിൽ സ്റ്റേറ്റസിട്ട യുവാവ് പിടിയിൽ. കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തൻവീട്ടിൽ ഫൗസിയ (20) കൊല്ലപ്പെട്ട കേസിൽ കൊല്ലം കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് ആഷിഖ് മൻസിസിലിൽ ആഷിഖിനെയാണ് (21) അറസ്റ്റ് ചെയ്തത്.നഗരത്തിലെ ക്രോംപെട്ട് ബാലാജി ആശുപത്രിയിൽ 2–ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ ഫൗസിയയെ കാണാനെത്തിയതായിരുന്നു ആഷിഖ്. ഏതാനും ദിവസമായി ഇരുവരും ഹോട്ടലിൽ താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഷിഖ് മറ്റൊരു പെൺകുട്ടിയോടൊത്തു നിൽക്കുന്ന ഫോട്ടോ ഫൗസിയ കണ്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് സൂചന.
തുടർന്ന് ഫൗസിയയെ മർദിച്ച ആഷിഖ് ടീഷർട്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത് ആഷിഖ് വാട്സാപ്പിൽ സ്റ്റേറ്റസ് ഇട്ടതായി സുഹൃത്തുക്കളും പൊലീസും പറഞ്ഞു. ഇതു ശ്രദ്ധയിൽപെട്ട ഫൗസിയയുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.ആഷിഖിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെൻട്രൽ സ്റ്റേഷനു സമീപത്തു നിന്ന് ഇയാളെ പിടികൂടിയത്. ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും കുഞ്ഞിനെ കർണാടക ചിക്കമഗളൂരുവിലെ അനാഥാലയത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകുന്നതിനു മുൻപ് ഫൗസിയ ഗർഭിണിയായതിനെ തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലായ ആഷിഖ് ഈയിടെയാണ് ജയിൽ മോചിതനായത്.