മണ്ഡല വിളക്കിന് തയാറെടുത്ത് വേളാച്ചേരി ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രം
ചെന്നൈ ∙ വ്രതശുദ്ധിയുടെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുള്ള മണ്ഡല വിളക്കിനുള്ള ഒരുക്കങ്ങളിലേക്കു കടന്ന് വേളാച്ചേരി ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രം. 27നാണു മണ്ഡല വിളക്ക്. പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും പുറമേ ഭക്തി ഗാനമേളയും അന്നുണ്ടാകും.മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമായി ഒട്ടേറെ

ചെന്നൈ ∙ വ്രതശുദ്ധിയുടെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുള്ള മണ്ഡല വിളക്കിനുള്ള ഒരുക്കങ്ങളിലേക്കു കടന്ന് വേളാച്ചേരി ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രം. 27നാണു മണ്ഡല വിളക്ക്. പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും പുറമേ ഭക്തി ഗാനമേളയും അന്നുണ്ടാകും.മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമായി ഒട്ടേറെ പേരാണു ദിവസവും ക്ഷേത്രത്തിലെത്തുന്നത്. മണ്ഡലകാലം പ്രമാണിച്ചു കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ അയ്യപ്പനും ഗുരുവായൂരപ്പനും ലക്ഷാർച്ചന നടത്തിയിരുന്നു. വേളാച്ചേരി ശ്രീ അയ്യപ്പ ഭക്തജന സഭയുടെ നേതൃത്വത്തിലാണു ക്ഷേത്രം പ്രവർത്തിക്കുന്നത്.
അയ്യപ്പനെയും ഗുരുവായൂരപ്പനെയും ഒരേ നാളിലാണു പ്രതിഷ്ഠിച്ചത്. ദിവസവും രാവിലെ 6നു ക്ഷേത്ര നട തുറക്കും. 10.30ന് ഉച്ചപ്പൂജയ്ക്കു ശേഷം നട അടയ്ക്കും. വൈകിട്ട് 5നു വീണ്ടും തുറന്ന ശേഷം 6.30നു ദീപാരാധന. 8.30നു ഹരിവരാസനം പാടി നട അടയ്ക്കും. എല്ലാ വർഷവും പ്രതിഷ്ഠാ ദിനത്തിൽ വിശേഷാൽ പൂജകൾ, കലശം, ഉദയാസ്മതന പൂജ, 3 നേരം അന്നദാനം എന്നിവ നടത്താറുണ്ട്. ഭക്തരുടെ ആവശ്യപ്രകാരം എല്ലാ ദിവസവും വിശേഷാൽ അർച്ചന, ഗണപതി ഹോമം, ഭഗവതി സേവ, ആയുഷ്ഹോമം, മൃത്യുഞ്ജയ ഹോമം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനു സൗകര്യമുണ്ട്. ഫോൺ:47775884, www.velacheryayyappatemple.org.