ക്രിസ്മസ് ആഘോഷത്തിനൊരുക്കം; പ്രളയത്തളർച്ച വിട്ട് വിപണി ഉണർന്നു
ചെന്നൈ ∙ പ്രളയക്കെടുതിയുടെ തകർച്ചയിൽ നിന്ന് കരകയറി ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലേക്ക് ഉണർന്ന് നഗരത്തിലെ വ്യാപാര മേഖല. ഡിസംബർ ആദ്യവാരം പെയ്ത കനത്ത മഴയും പ്രളയവും തളർത്തിയ വ്യാപാര മേഖലയെ ഉണർത്താൻ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള

ചെന്നൈ ∙ പ്രളയക്കെടുതിയുടെ തകർച്ചയിൽ നിന്ന് കരകയറി ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലേക്ക് ഉണർന്ന് നഗരത്തിലെ വ്യാപാര മേഖല. ഡിസംബർ ആദ്യവാരം പെയ്ത കനത്ത മഴയും പ്രളയവും തളർത്തിയ വ്യാപാര മേഖലയെ ഉണർത്താൻ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിൽ വിൽപന സജീവമായിക്കഴിഞ്ഞു. കേക്കുകൾക്കുള്ള ഓർഡറുകളും ധാരാളമായതോടെ ബേക്കറികളിലും തിരക്കേറി. ഹോം മെയ്ഡ് കേക്കുകളാണു മറ്റൊരു പ്രധാന ആകർഷണം.
മാന്ദ്യം മാറുന്നു
ഡിസംബർ ആരംഭിക്കുന്നതോടെ ക്രിസ്മസ് വിപണി സജീവമാകാറാണ് പതിവ്. എന്നാൽ ഇത്തവണ ആദ്യ വാരത്തിൽ തന്നെ കനത്ത മഴയും പ്രളയവും നഗരത്തെ വെള്ളത്തിൽ മുക്കിയത് വ്യാപാര മേഖലയെ തളർത്തിക്കഴിഞ്ഞു. ആദ്യ രണ്ടാഴ്ച അവശ്യ വസ്തുക്കളുടെ കടകളിലൊഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലൊന്നും ഉപഭോക്താക്കളെത്തിയില്ല. കഴിഞ്ഞ വാരാന്ത്യത്തോടെ ക്രിസ്മസ് വിപണിയിൽ ആളുകൾ എത്തിത്തുടങ്ങിയതായി എഗ്‌മൂറിൽ ക്രിസ്മസ് ഉൽപന്നങ്ങളുടെ കട നടത്തുന്ന രവി പറഞ്ഞു. ഇത്തവണത്തെ ക്രിസ്മസ് തിങ്കളാഴ്ചയായതിനാൽ ഇന്നും നാളെയും കൂടുതൽ കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷ.
നക്ഷത്രങ്ങൾ തന്നെ താരം
പതിവുപോലെ നക്ഷത്രങ്ങൾക്കു തന്നെയാണ് ഇത്തവണയും ആവശ്യക്കാരേറെ. അലങ്കാര നക്ഷത്രങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. 100 രൂപ മുതൽ വിലയുള്ള നക്ഷത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. നക്ഷത്രങ്ങളുടെ വലുപ്പത്തിനും ആകർഷണീയതയ്ക്കും അനുസൃതമായി വിലയും കൂടും. ആയിരം രൂപ വരെ വിലയുള്ള നക്ഷത്രങ്ങൾ കടകളിൽ സജ്ജമാക്കിയിട്ടുണ്ട്. വിവിധതരം അലങ്കാര ബൾബുകൾക്കും ആവശ്യക്കാരേറെയാണ്.മഴ മാറിയതോടെ നഗരത്തിലെങ്ങും നക്ഷത്രങ്ങൾ തെളിഞ്ഞു കഴിഞ്ഞു. വീടുകളുടെ മട്ടുപ്പാവുകളിൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്ര ദീപങ്ങൾ മഞ്ഞു പെയ്യുന്ന രാവുകളിൽ മനോഹരമായ കാഴ്ചവിരുന്നൊരുക്കുന്നു.
ക്രിസ്മസ് ആഘോഷത്തിന്റെ മുഖ്യ ഘടകങ്ങളിലൊന്നായ നക്ഷത്രങ്ങൾ ജാതിഭേദമില്ലാതെ നഗരവാസികൾ വീടുകളിൽ സജ്ജീകരിച്ചിരിക്കുന്നു. വാരാന്ത്യത്തിലെത്തുന്ന ക്രിസ്മസ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണു മിക്ക ക്രിസ്ത്യൻ കുടുംബങ്ങളും. ഡിസംബർ പിറന്നതോടെ തന്നെ മിക്ക ദേവാലയങ്ങളിലും വലിയ നക്ഷത്രങ്ങൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഉണ്ണിയേശുവിന്റെ ജനനമറിയിക്കുന്ന നക്ഷത്രങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ദേവാലയ കവാടങ്ങളെ ആകർഷകമാക്കുന്നു. ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് കൂടുതൽ നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും തയാറാകുന്നതോടെ ദേവാലയങ്ങൾക്കൊപ്പം നാടും നഗരവും ആഘോഷങ്ങളിലേക്കു കടക്കും.