രണ്ടാം ഘട്ട മെട്രോ നിർമാണം; ഗതാഗത നിയന്ത്രണം
ചെന്നൈ ∙ രണ്ടാം ഘട്ട മെട്രോയുടെ ഭാഗമായ അണ്ണാ മേൽപാത, നുങ്കംപാക്കം, സ്റ്റെർലിങ് റോഡ് സ്റ്റേഷനുകളുടെ നിർമാണം ആരംഭിക്കുന്നതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. നിയന്ത്രണം ഇന്നലെ മുതൽ നിലവിൽ വന്നു. ചെത്പെട്ട് ഭാഗത്തുനിന്ന് ജെമിനി മേൽപാത ഭാഗത്തേക്കുള്ള വാഹനങ്ങൾ പതിവുപോലെ കോളജ് റോഡ്, ഹാഡോസ്

ചെന്നൈ ∙ രണ്ടാം ഘട്ട മെട്രോയുടെ ഭാഗമായ അണ്ണാ മേൽപാത, നുങ്കംപാക്കം, സ്റ്റെർലിങ് റോഡ് സ്റ്റേഷനുകളുടെ നിർമാണം ആരംഭിക്കുന്നതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. നിയന്ത്രണം ഇന്നലെ മുതൽ നിലവിൽ വന്നു. ചെത്പെട്ട് ഭാഗത്തുനിന്ന് ജെമിനി മേൽപാത ഭാഗത്തേക്കുള്ള വാഹനങ്ങൾ പതിവുപോലെ കോളജ് റോഡ്, ഹാഡോസ് റോഡ്, ഉത്തമർഗാന്ധി ശാല വഴി പോകണം.
ജെമിനി മേൽപാത ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഉത്തമർഗാന്ധി ശാലയിൽ നിന്ന് കോടമ്പാക്കം ഹൈറോഡ് വഴി വള്ളുവർകോട്ടത്ത് എത്തിയ ശേഷം ലക്ഷ്യസ്ഥാനങ്ങളിലേക്കു പോകണം. അമിഞ്ചിക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാങ്ക്ബണ്ട് റോഡ് വഴി നെൽസൺ മാണിക്കം റോഡിലെത്തി യാത്ര തുടരണം.
വള്ളുവർകോട്ടത്തുനിന്ന് ജെമിനി മേൽപാത ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾക്ക് വള്ളുവർകോട്ടം ഹൈറോഡ്, ഉത്തമർഗാന്ധി ശാല വഴിയോ അല്ലെങ്കിൽ വലതു തിരിഞ്ഞ് തിരുമലൈ പിള്ള റോഡ്, ജിഎൻ ചെട്ടി റോഡ് വഴിയോ പോകണം. ഈ വൺവേ സംവിധാനത്തിന് അനുസൃതമായി പ്രദേശത്തെ ഇടവഴികളിലും ഗതാഗതം ക്രമീകരിക്കുമെന്ന് ട്രാഫിക് പൊലീസ് അധികൃതർ അറിയിച്ചു.