ചെന്നൈ ∙ ശിവകാശിയിൽ 10 പേരുടെ ജീവനെടുത്ത പടക്ക നിർമാണശാലയിലെ സ്ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുൻപ് വീണ്ടും സ്ഫോടനം. നാരായണപുരം പുതൂരിലുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സ്ഫോടനം. തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പടക്കം തയാറാക്കുന്നതിനുള്ള രാസവസ്തുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ശിവകാശിയിൽ 10 പേരുടെ ജീവനെടുത്ത പടക്ക നിർമാണശാലയിലെ സ്ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുൻപ് വീണ്ടും സ്ഫോടനം. നാരായണപുരം പുതൂരിലുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സ്ഫോടനം. 

തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പടക്കം തയാറാക്കുന്നതിനുള്ള രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറികളിലായിരുന്നു സ്ഫോടനം നടന്നത്. മുറികൾ പൂർണമായും തകർന്നു. ശിവകാശി സെങ്കമലപട്ടിയിൽ വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ 10 പേർ മരിച്ചിരുന്നു.

ADVERTISEMENT

ഒട്ടേറെ പേർക്കു പരുക്കേറ്റു. മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമാണകേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തിയതിനെ തുടർന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) നിർദേശപ്രകാരം കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി.

നിർമാണ കേന്ദ്രം അനധികൃതമായി പാട്ടത്തിനു നൽകിയെന്നും അതീവ സുരക്ഷയോടെ മുറികൾക്കുള്ളിൽ പടക്കം നിർമിക്കുന്നതിനു പകരം പുറത്തെ മരങ്ങൾക്കു ചുവട്ടിൽ വച്ചാണു നിർമിച്ചതെന്നും അനുവദനീയമായതിലും കൂടുതൽ പടക്കങ്ങൾ നിർമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണു നടപടി.