ചെന്നൈ ∙ കത്തിരിക്കാലത്തിന്റെ കടുത്ത ചൂടിൽ വിയർത്ത നഗരവാസികൾക്ക് മഴക്കുളിരുള്ള പ്രഭാതത്തിലേക്ക് ഉണർന്നതിന്റെ ആശ്വാസം. ബുധനാഴ്ച രാത്രിയോടെ നഗരത്തിൽ ആരംഭിച്ച ചാറ്റൽമഴ വ്യാഴാഴ്ച പകലും തുടർന്നതോടെ അന്തരീക്ഷം തണുത്തു. ഒരാഴ്ച മുൻപ് 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്ന നഗരത്തിലെ താപനില ഇന്നലെ 33

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കത്തിരിക്കാലത്തിന്റെ കടുത്ത ചൂടിൽ വിയർത്ത നഗരവാസികൾക്ക് മഴക്കുളിരുള്ള പ്രഭാതത്തിലേക്ക് ഉണർന്നതിന്റെ ആശ്വാസം. ബുധനാഴ്ച രാത്രിയോടെ നഗരത്തിൽ ആരംഭിച്ച ചാറ്റൽമഴ വ്യാഴാഴ്ച പകലും തുടർന്നതോടെ അന്തരീക്ഷം തണുത്തു. ഒരാഴ്ച മുൻപ് 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്ന നഗരത്തിലെ താപനില ഇന്നലെ 33 ഡിഗ്രിയിലേക്ക് താഴ്ന്നു.അടുത്ത ഏതാനും ദിവസങ്ങളിൽ സമാന കാലാവസ്ഥ തുടരുമെന്നാണു പ്രവചനം.

നഗരത്തിൽ കനത്ത മഴയ്ക്കു സാധ്യതയില്ലെങ്കിലും മേഘാവൃതമായ ആകാശവും ചാറ്റൽമഴയും മേയ് മാസത്തിലെ കത്തിരിച്ചൂട് കുറച്ചേക്കും. വെയിൽ ഏറ്റവും കനക്കുന്ന ‘അഗ്നിനക്ഷത്ര’ ദിനങ്ങളിൽ മഴയെത്തിയത് അനുഗ്രഹമായെന്നാണ് നഗരവാസികളുടെ അഭിപ്രായം. ഒറ്റപ്പെട്ട മഴകൾ ഉണ്ടാകാറുണ്ടെങ്കിലും മേയ് മാസത്തിൽ ദിവസം മുഴുവൻ മഴ ലഭിക്കുന്നതും താപനില കുറയുന്നതും അസാധാരണമാണ്.

ADVERTISEMENT

ഇന്നും നാളെയും മഴ
വിവിധ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 3 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പ്രഭാവമാണ് തെക്കൻ ജില്ലകളിലെ കനത്ത മഴയ്ക്കു കാരണം. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് 26 ജില്ലകളിലെ കലക്ടർമാർക്ക് റവന്യു അഡ്മിനിസ്ട്രേഷൻ കമ്മിഷണർ കത്തയച്ചിട്ടുണ്ട്.തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം ജില്ലകളിലാണ് റെഡ് അലർട്ട്.ഈ ജില്ലകളിലെ വിവിധയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, ശിവഗംഗ, തിരുവാരൂർ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തെങ്കാശി, വിരുദുനഗർ, മധുര, തേനി, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, പെരമ്പലൂർ, അരിയലൂർ, നാഗപട്ടണം, മയിലാടുംതുറ, കടലൂർ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ പെയ്യും. തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും വിവിധ മേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്. തെക്കൻ തീരങ്ങളിൽ മീൻപിടിത്തത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ADVERTISEMENT

പുതുച്ചേരിയിൽ കടൽ പ്രക്ഷുബ്ധം
കടൽ പ്രക്ഷുബ്ധമായത്, വേനലവധി ആഘോഷിക്കാൻ പുതുച്ചേരിയിലെത്തിയവർക്ക് തിരിച്ചടിയായി. ചാറ്റൽ മഴയും മേഘം മൂടിയ അന്തരീക്ഷവും ചൂടു കുറച്ചതോടെ വിനോദസഞ്ചാരികളും പ്രദേശവാസികളും കടൽത്തീരത്തേക്ക് എത്തിയെങ്കിലും കടലിലിൽ ഇറങ്ങുന്നതിൽ നിന്ന് പൊലീസ് തടയുകയായിരുന്നു. കടൽക്ഷോഭവും മഴയും കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് ആളുകളെ വിലക്കിയതെന്ന് പൊലീസ് പറഞ്ഞു.അതേസമയം, നീദരാജപയർ സ്ട്രീറ്റിൽ വൻമരം കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.