കുറ്റാലത്ത് മലവെള്ളപ്പാച്ചിൽ; പ്ലസ് വൺ വിദ്യാർഥി മരിച്ചു
തെങ്കാശി ∙ വിനോദസഞ്ചാരകേന്ദ്രമായ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്തെ പഴയ വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട പ്ലസ് വൺ വിദ്യാർഥി മരിച്ചു. തിരുനൽവേലി എൻജിഒ കോളനിയിൽ കുമാറിന്റെ മകൻ അശ്വിൻ (17) ആണു മരിച്ചത്. ഒഴുക്കിൽപെട്ട 3 പേരെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കു

തെങ്കാശി ∙ വിനോദസഞ്ചാരകേന്ദ്രമായ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്തെ പഴയ വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട പ്ലസ് വൺ വിദ്യാർഥി മരിച്ചു. തിരുനൽവേലി എൻജിഒ കോളനിയിൽ കുമാറിന്റെ മകൻ അശ്വിൻ (17) ആണു മരിച്ചത്. ഒഴുക്കിൽപെട്ട 3 പേരെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കു രണ്ടരയ്ക്കാണു സംഭവം. വെള്ളം കുറവായ ഇവിടെ അൻപതോളം പേർ കുളിച്ചുകൊണ്ടിരിക്കുമ്പോൾ മലവെള്ളം ഇരച്ചെത്തുകയായിരുന്നു.
വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ കൽപ്പടവുകളിലൂടെ വെള്ളം കുതിച്ചൊഴുകി. ചിലർക്ക് ഓടിമാറാനായി. ഒഴുക്കിൽപെട്ട മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും അശ്വിനെ രക്ഷിക്കാനായില്ല. മൃതദേഹം 3 മണിക്കൂറുകൾക്കു ശേഷം 500 മീറ്റർ അകലെ പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് അഗ്നിരക്ഷാസേന കണ്ടെത്തിയത്.
വീട്ടുകാർക്കൊപ്പം മേലെവാരത്തെ ബന്ധുവീട്ടിലെത്തിയതായിരുന്നു അശ്വിൻ. ഉച്ചയ്ക്കു ശേഷമാണു വെള്ളച്ചാട്ടം കാണാനെത്തിയത്.അപകടത്തെത്തുടർന്നു കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നതു പൊലീസ് വിലക്കി.