ADVERTISEMENT

ചെന്നൈ ∙ പഴനി ക്ഷേത്രത്തിൽ 12 ദിവസത്തിനുള്ളിൽ 1.94 കോടി രൂപ ഭണ്ഡാരത്തിലെത്തി. ഭണ്ഡാരം നിറ‍ഞ്ഞതിനെ തുടർന്നാണു പരിശോധന നടത്തിയത്. ഇതിനു പുറമേ  622 ഗ്രാം സ്വർണവും 12,382 ഗ്രാം വെള്ളിയും വിദേശ കറൻസി നോട്ടുകളും ലഭിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു. സ്വർണവേൽ, താലി, മോതിരം, ചെയിൻ, സ്വർണനാണയം മുതലായവയും വെള്ളിക്കാവടി, മോതിരം, പിച്ചള വേൽ, റിസ്റ്റ് വാച്ച്, ഏലം, കശുവണ്ടി തുടങ്ങിയവയും ഭക്തർ സമർപ്പിച്ചു. ക്ഷേത്രം ഭാരവാഹികൾ, ബാങ്ക് ജീവനക്കാർ തുടങ്ങി ഒട്ടേറെപ്പേർ ചേർന്നാണു പണവും മറ്റു വസ്തുക്കളും എണ്ണിത്തിട്ടപ്പെടുത്തിയത്.

English Summary:

Palani Temple Treasury Surges: 1.94 Crore Rupees Collected in 12 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com