ചെന്നൈ നഗരയാത്രയ്ക്ക് ഒറ്റ ടിക്കറ്റ് ഡിസംബർ മുതൽ
ചെന്നൈ ∙ എംടിസി ബസ്, മെട്രോ, സബേർബൻ ട്രെയിൻ എന്നിവയിൽ യാത്ര ചെയ്യുന്നതിനുള്ള ഒറ്റ ടിക്കറ്റ് സംവിധാനം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. ആദ്യ ഘട്ടമായി ബസിലും െമട്രോയിലും ഒരേ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഡിസംബർ മുതൽ ലഭ്യമാക്കും. മാർച്ചോടെ സബേർബൻ ട്രെയിനുകളും ഈ സംവിധാനത്തിന്റെ

ചെന്നൈ ∙ എംടിസി ബസ്, മെട്രോ, സബേർബൻ ട്രെയിൻ എന്നിവയിൽ യാത്ര ചെയ്യുന്നതിനുള്ള ഒറ്റ ടിക്കറ്റ് സംവിധാനം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. ആദ്യ ഘട്ടമായി ബസിലും െമട്രോയിലും ഒരേ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഡിസംബർ മുതൽ ലഭ്യമാക്കും. മാർച്ചോടെ സബേർബൻ ട്രെയിനുകളും ഈ സംവിധാനത്തിന്റെ ഭാഗമാകും.
നഗരയാത്രയ്ക്ക് ഒറ്റ ടിക്കറ്റ് സംവിധാനം നടപ്പാക്കാൻ ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (സിയുഎംടിഎ) വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. ഇത് യാഥാർഥ്യമാകുന്നതോടെ ഈ ടിക്കറ്റ് ഉപയോഗിച്ച് ബസ്, മെട്രോ, സബേർബൻ എന്നിവയിൽ മാറിക്കയറി യാത്ര ചെയ്യാം.
പ്രത്യേക മൊബൈൽ ആപ്പ് വഴിയാണു ടിക്കറ്റ് ലഭിക്കുക. യാത്ര പുറപ്പെടുന്ന സ്ഥലം മുതൽ അവസാനിക്കുന്ന സ്ഥലം വരെയുള്ള ടിക്കറ്റ് എടുത്ത ശേഷം ബസിലോ ട്രെയിനിലോ മാറിമാറി യാത്ര ചെയ്യാൻ സാധിക്കും. ക്യുആർ കോഡ് ടിക്കറ്റ് ആണു യാത്രക്കാർക്കു ലഭിക്കുക. ആപ്പ് ഉപയോഗിച്ച് എംടിസി ബസ്, മെട്രോ, സബേർബൻ, എംആർടിഎസ് ട്രെയിനുകളുടെ തൽസമയ ലൊക്കേഷനും അറിയാനാകും.