ചെന്നൈ ∙ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ച മുട്ട തിരുച്ചിറപ്പള്ളിയിലെ ഹോട്ടലുകൾക്ക് മറിച്ചുവിറ്റ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരാപുരി പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി കോഓർഡിനേറ്റർ വസന്തകുമാരി, ഹോട്ടലുടമ രത്നം എന്നിവരാണ് പിടിയിലായത്. ഉച്ചഭക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ച മുട്ട തിരുച്ചിറപ്പള്ളിയിലെ ഹോട്ടലുകൾക്ക് മറിച്ചുവിറ്റ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരാപുരി പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി കോഓർഡിനേറ്റർ വസന്തകുമാരി, ഹോട്ടലുടമ രത്നം എന്നിവരാണ് പിടിയിലായത്. ഉച്ചഭക്ഷണ പദ്ധതിക്കായുള്ള നൂറോളം മുട്ടയാണ് പ്രതിദിനം വസന്തകുമാരി കുറഞ്ഞ വിലയ്ക്ക് രത്നത്തിന് വിറ്റിരുന്നത്.

സർക്കാർ സീൽ ചെയ്ത മുട്ട ഹോട്ടലിൽ വിഭവങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ അന്വേഷണത്തിന് തിരുച്ചിറപ്പള്ളി കലക്ടർ ഉത്തരവിട്ടു. തുടർന്ന് തഹസിൽദാരുടെയും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്ന് മുട്ട പിടിച്ചെടുത്തു. ഇതേത്തുടർന്ന് തുറയൂർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് വസന്തകുമാരിയെയും രത്നത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary:

In a shocking incident, a midday meal scheme coordinator and a hotel owner were arrested in Tiruchirappalli for diverting government-supplied eggs intended for school children to the hotel's kitchen. The incident came to light after visuals of the sealed eggs surfaced online, prompting immediate action from authorities.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT