ചെന്നൈ ∙ ബസ് കുറവും മറ്റ് വാഹനങ്ങളുടെ തിരക്കും മൂലം വലയുന്ന മണലി ന്യൂ ടൗണിൽ ഗതാഗത സൗകര്യങ്ങൾ‌ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെന്നൈ നഗരത്തിന്റെ വടക്കേ അറ്റത്തുള്ള മണലി ന്യൂ ടൗണിലേക്കു നഗരത്തിന്റെ ഇതരഭാഗങ്ങളിൽ നിന്ന് ആവശ്യത്തിനു ബസുകൾ ഇല്ലെന്നതാണു പ്രധാന പ്രശ്നം. അതേസമയം, എന്നൂർ തുറമുഖവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ബസ് കുറവും മറ്റ് വാഹനങ്ങളുടെ തിരക്കും മൂലം വലയുന്ന മണലി ന്യൂ ടൗണിൽ ഗതാഗത സൗകര്യങ്ങൾ‌ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെന്നൈ നഗരത്തിന്റെ വടക്കേ അറ്റത്തുള്ള മണലി ന്യൂ ടൗണിലേക്കു നഗരത്തിന്റെ ഇതരഭാഗങ്ങളിൽ നിന്ന് ആവശ്യത്തിനു ബസുകൾ ഇല്ലെന്നതാണു പ്രധാന പ്രശ്നം. അതേസമയം, എന്നൂർ തുറമുഖവും മറ്റു വ്യവസായ സ്ഥാപനങ്ങളും സമീപത്തുള്ളതിനാൽ ഭാരമേറിയ വാഹനങ്ങൾ അടക്കമുള്ളവ റോഡ് കയ്യടക്കുന്നത് അപകടഭീഷണി ഉയർത്തുന്നുമുണ്ട്. 

ആശ്രയം ഷെയർ ഓട്ടോയും വാനും
നഗരത്തിലെ പ്രധാന വ്യവസായ മേഖലകളിലൊന്നായ മണലിക്കു സമീപമാണു മണലി ന്യൂ ടൗൺ സ്ഥിതിചെയ്യുന്നത്. നഗരവികസനം നടപ്പാക്കുന്ന സിഎംഡിഎ സാറ്റലൈറ്റ് ടൗൺ ആയാണു ന്യൂ ടൗണിനെ വികസിപ്പിച്ചത്. 20 ഗ്രാമങ്ങളിലായി മലയാളികൾ ഉൾപ്പെടെ മുപ്പതിനായിരത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്.

ADVERTISEMENT

അതിൽ ആയിരക്കണക്കിനു പേരാണു ജോലിക്കും വിദ്യാഭ്യാസത്തിനുമായി ദിവസേന നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. എന്നാൽ തിരക്കിനനുസൃതമായി എംടിസി ബസുകൾ ഇല്ല. സർവീസ് നടത്തുന്ന ബസുകൾ ചില ദിവസങ്ങളിൽ  റദ്ദാക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. ഇതേത്തുടർന്ന് ഷെയർ ഓട്ടോയെയും വാനിനെയും ആശ്രയിച്ചാണ് പലരും യാത്ര ചെയ്യുന്നത്. 

മണലി ന്യൂ ടൗണിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് വിംകോ നഗർ മെട്രോ സ്റ്റേഷൻ. വിംകോ നഗറിൽ നിന്നു നഗരത്തിന്റെ ഹൃദയഭാഗങ്ങളിലേക്കും വിമാനത്താവളം വരെയും കോയമ്പേട് അടക്കമുള്ള ഇടങ്ങളിലേക്കും മെട്രോ ലഭ്യമാണ്. അതിനാൽ മണലി ന്യൂ ടൗണിനെയും വിംകോ നഗറിനെയും ബന്ധിപ്പിച്ച് കൂടുതൽ എംടിസി മിനി ബസ് സർവീസ് നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേപോലെ, ബൈപാസ് റോഡ് വഴി കോയമ്പേട്, താംബരം, ആവഡി എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസ് വേണം

ADVERTISEMENT

മെട്രോ മാപ്പിൽ ഇടം വേണം
മണലി ന്യൂ ടൗണിനെ മെട്രോ സർവീസുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. പുതുതായി നിർമിക്കുന്ന മാധവാരം സ്റ്റേഷനെയും വിംകോ നഗറിനെയും ബന്ധിപ്പിച്ച് പുതിയ പാത നിർമിച്ചാൽ അതു ന്യൂ ടൗണിനു സമീപത്തു കൂടി കടന്നുപോകുമെന്നതാണു നേട്ടം. ഈ ആവശ്യം ഉന്നയിച്ച് ‘മെട്രോ റെയിൽ സേവാ ഗ്രൂപ്പ്’ എന്ന പേരിൽ പ്രദേശവാസികൾ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.

ന്യൂ ടൗണിൽ നിന്നു ജ്യോതി നഗറിലേക്കുള്ള റോഡ് നന്നാക്കണമെന്നും നാട്ടുകാർ പറയുന്നു. റോഡ് ഗതാഗത യോഗ്യമാക്കിയാൽ, വിംകോ നഗർ മെട്രോ സ്റ്റേഷനിലേക്കുള്ള ദൂരത്തിൽ 4–5 കിലോമീറ്റർ കുറവുണ്ടാകും. ജ്യോതി നഗറിലേക്കുള്ള റോഡ് നിലവിൽ ശോച്യാവസ്ഥയിലാണ്. തിരക്കേറിയ മെയിൻ റോഡിലൂടെ 10 കിലോമീറ്ററോളം യാത്ര ചെയ്ത് സ്റ്റേഷനിലെത്തേണ്ട സാഹചര്യം ഒഴിവാകുമെന്നതിനാൽ, റോഡ് എത്രയും വേഗം നവീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

മണലി ന്യൂ ടൗൺ നിവാസികൾക്കു മെച്ചപ്പെട്ട ഗതാഗത സൗകര്യം അടിയന്തരമായി ലഭ്യമാക്കണം. കൂടുതൽ ബസുകൾ ഏർപ്പെടുത്തുന്നതിനൊപ്പം മേൽപാലം, അടിപ്പാത എന്നിവയും നിർമിക്കണം. 24 മണിക്കൂറും മികച്ച ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി വേണം. പോർട്ടിലേക്കും മറ്റുമുള്ള ട്രക്കുകൾ റോഡരികിൽ വരിവരിയായി നിർത്തിയിടുന്നതിനാൽ മെയിൻ റോഡ് വലിയ അപകടക്കെണിയായി മാറുന്നുണ്ട്. അതിനും പരിഹാരം വേണം.

English Summary:

Manali New Town residents are demanding better transportation options as they struggle with insufficient bus services and heavy traffic congestion. The proximity to Ennore Port and industrial areas exacerbates the problem, leading to safety concerns for commuters.