ന്യൂനമർദം: 2 ദിവസം കൂടി മഴ തുടരും
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ആരംഭിച്ച മഴ, ചെന്നൈ അടക്കമുള്ള ജില്ലകളിൽ 2 ദിവസം കൂടി തുടർന്നേക്കുമെന്ന് മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നഗരത്തിൽ രാത്രി ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ചെങ്കൽപെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപജില്ലകളിലും കോയമ്പത്തൂർ, തേനി, നീലഗിരി,

ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ആരംഭിച്ച മഴ, ചെന്നൈ അടക്കമുള്ള ജില്ലകളിൽ 2 ദിവസം കൂടി തുടർന്നേക്കുമെന്ന് മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നഗരത്തിൽ രാത്രി ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ചെങ്കൽപെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപജില്ലകളിലും കോയമ്പത്തൂർ, തേനി, നീലഗിരി, ഡിണ്ടിഗൽ, തിരുപ്പൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലും കനത്ത മഴ പെയ്തേക്കും.
അതേസമയം, ബുധനാഴ്ച രാത്രി മിന്നലോടു കൂടി ശക്തമായ മഴ പെയ്തതിനെ തുടർന്ന് ചൂട് കുറഞ്ഞു. ഇന്നലെ പകൽപോലും കാര്യമായ ചൂട് അനുഭവപ്പെട്ടില്ല. ആവഡി അടക്കമുള്ള ചില മേഖലകളിൽ ഒറ്റ മണിക്കൂറിൽ തന്നെ 80–100 മില്ലിമീറ്റർ മഴ ലഭിച്ചു. കനത്ത മഴ പെയ്തിട്ടും വ്യാപകമായ വെള്ളക്കെട്ട് ഉണ്ടായില്ലെന്നത് നഗരവാസികൾക്ക് ആശ്വാസമായി. എന്നാൽ, ചില അടിപ്പാതകളിൽ വെള്ളക്കെട്ട് ഉണ്ടായതു യാത്രക്കാരെ വലച്ചു.