വ്യോമസേന വാർഷികം :പ്രതീക്ഷിക്കുന്നത് 15 ലക്ഷത്തിലേറെ കാഴ്ചക്കാരെ; കാണാം ആകാശം നിറയും കാഴ്ചവിസ്മയം
ചെന്നൈ∙ നഗരത്തിൽ വിസ്മയ വ്യോമാഭ്യാസ കാഴ്ചയ്ക്ക് അരങ്ങൊരുങ്ങി. ഇന്ത്യൻ വ്യോമസേനയുടെ 92–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം 6ന് രാവിലെ 11 മുതൽ 1.30 വരെ മറീനയിൽ നടക്കും.വ്യോമസേനയുടെ റഫേൽ, സുഖോയ് തുടങ്ങിയവ ഉൾപ്പെടെയുള്ള എഴുപതിലേറെ യുദ്ധ വിമാനങ്ങളാണ് വ്യോമാഭ്യാസ

ചെന്നൈ∙ നഗരത്തിൽ വിസ്മയ വ്യോമാഭ്യാസ കാഴ്ചയ്ക്ക് അരങ്ങൊരുങ്ങി. ഇന്ത്യൻ വ്യോമസേനയുടെ 92–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം 6ന് രാവിലെ 11 മുതൽ 1.30 വരെ മറീനയിൽ നടക്കും.വ്യോമസേനയുടെ റഫേൽ, സുഖോയ് തുടങ്ങിയവ ഉൾപ്പെടെയുള്ള എഴുപതിലേറെ യുദ്ധ വിമാനങ്ങളാണ് വ്യോമാഭ്യാസ പ്രകടനത്തിൽ അണിനിരക്കുന്നത്.15 ലക്ഷത്തോളം കാഴ്ചക്കാരെ പ്രതീക്ഷിക്കുന്ന പരിപാടിക്കായി വിപുലമായ ഒരുക്കങ്ങളാണ് വ്യോമസേനയുടെയും സംസ്ഥാന പൊലീസിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ നടത്തുന്നത്.
മറീന മണൽത്തിട്ട മനുഷ്യസാഗരമാകും
മറീനയിലെ മണൽപരപ്പ് മനുഷ്യസാഗരമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. സ്കൂൾ അവധിയുടെ അവസാന ദിനവും ഞായറാഴ്ചയുമായതിനാൽ നഗരത്തിനു പുറത്തു നിന്നും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യോമാഭ്യാസം കാണാൻ ആളുകളെത്തും.4 കിലോമീറ്ററിലധികം ദൈർഘ്യമുള്ളതും ഏഷ്യയിലെ ഏറ്റവും വലുതുമായ മറീന ബീച്ചിന് 15 ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്നതിനാൽ സ്ഥലസൗകര്യം പ്രശ്നമാകില്ലെന്നാണ് കണക്കുകൂട്ടൽ.കഴിഞ്ഞ 2 ദിവസങ്ങളിൽ നടന്ന റിഹേഴ്സലുകൾ കാണാൻ വൻ ജനക്കൂട്ടമാണ് മറീനയിലേക്ക് ഒഴുകിയെത്തിയത്.
ഇന്ന് രാവിലെ 11 മുതൽ 1 വരെ അവസാന വട്ട റിഹേഴ്സലും നടക്കുന്നുണ്ട്.വൻ ജനസഞ്ചയം എത്തുന്നതിനാൽ പ്രത്യേക ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് അഡിഷനൽ കമ്മിഷണർ ആർ.സുധാകർ പറഞ്ഞു. ബീച്ച് റോഡിൽ (കാമരാജർ ശാല) വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.മദ്രാസ് സർവകലാശാല, പ്രസിഡൻസി കോളജ്, ക്വീൻ മേരീസ് കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ് ഏർപ്പെടുത്തും. പാർക്കിങ്ങും ഗതാഗത നിയന്ത്രണവും സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യോമശക്തിയുടെ പ്രദർശനം
‘ശേഷിപൂർണം, സുശക്തം, സ്വയം പര്യാപ്തം’ എന്നതാണ് ഇത്തവണത്തെ വ്യോമാഭ്യാസ പ്രകടനത്തിന്റെ പ്രമേയം. സുഖോയ്–30 എംകെഐ, റഫേൽ, മിറാഷ് 2000, മിഗ്–29, തദ്ദേശീയമായി നിർമിച്ച തേജസ്സ് തുടങ്ങിയ യുദ്ധ വിമാനങ്ങളും എംഐ–17, പ്രചണ്ഡ് എൽസിഎച്ച് തുടങ്ങിയ ഹെലികോപ്റ്ററുകളും ആകാശത്ത് അഭ്യാസം കാഴ്ചവയ്ക്കും. എസ്‌യു–30 എംകെഐ, തേജസ് എന്നിവ താഴ്ന്നു പറന്ന് അഭ്യാസം നടത്തുമ്പോൾ ചെന്നൈ സ്വദേശികൾ നയിക്കുന്ന സൂര്യകിരൺ, സാരംഗ് സംഘങ്ങൾ ഉയർന്നു പറന്നുള്ള അഭ്യാസങ്ങളാണ് പ്രദർശിപ്പിക്കുക.2021 വരെ ഡൽഹിയിൽ നടത്തിയിരുന്ന വ്യോമസേനാദിന ആഘോഷങ്ങളും വ്യോമാഭ്യാസ പ്രകടനവും 2022ലാണ് ആദ്യമായി തലസ്ഥാന നഗരത്തിനു പുറത്ത് സംഘടിപ്പിച്ചത്. അന്ന് ചണ്ഡീഗഡിലും 2023ൽ പ്രയാഗ്‌രാജിലുമായിരുന്നു ആഘോഷങ്ങൾ. ഇത്തവണത്തെ പരേഡിനും വ്യോമാഭ്യാസ പ്രകടനത്തിനും ചെന്നൈ തിരഞ്ഞെടുക്കുകയായിരുന്നു.
വ്യത്യസ്തം,വിപുലം
∙ ആഗ്ര പാരഷൂട്ട് പരിശീലന കേന്ദ്രത്തിൽ നിന്നുള്ള ‘ആകാശ് ഗംഗ’ ടീം പാരഷൂട്ടിൽ പറന്നിറങ്ങുന്നതോടെ പ്രകടനങ്ങൾക്കു തുടക്കമാകും
∙ ബീദർ വ്യോമസേന കേന്ദ്രത്തിൽ നിന്നുള്ള സൂര്യകിരൺ എയ്റോബാറ്റിക് ടീം വ്യോമാഭ്യാസ വൈദഗ്ധ്യം പ്രകടിപ്പിക്കും
∙ സാരംഗ് ഹെലികോപ്റ്റർ ടീം വിവിധ തരം ഹെലികോപ്റ്ററുകളുടെ ശേഷിയും ശക്തിയും അവതരിപ്പിക്കും
∙ സുഖോയ്–30 എംകെഐ, റഫേൽ, മിറാഷ് 2000, മിഗ്–29, തേജസ്സ് തുടങ്ങിയ യുദ്ധ വിമാനങ്ങളും എംഐ–17, പ്രചണ്ഡ് എൽസിഎച്ച് തുടങ്ങിയ യുദ്ധ ഹെലികോപ്റ്ററുകളും അടക്കം 70ലേറെ വിമാനങ്ങൾ അണിനിരക്കും
∙ 8ന് രാവിലെ താംബരം വ്യോമസേനാ കേന്ദ്രത്തിൽ വ്യോമസേനാ ദിന പരേഡ്