ചെന്നൈ ∙ ഏതാനും ദിവസമായി കടുത്ത ചൂടും തുടർന്നു മഴയും ആവർത്തിക്കുന്ന കാലാവസ്ഥ പരക്കെ രോഗങ്ങൾക്കിടയാക്കുന്നു. വെയിൽ കുറവുള്ള ദിവസങ്ങളിലും സഹിക്കാനാകാത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഫലത്തിൽ, മഴ പെയ്യുമ്പോഴും വിയർത്തുകുളിക്കുന്നു. വിവിധതരം വൈറൽ പനികളും ജലദോഷവും ചുമയും വ്യാപകമാകുന്നതിനു കാരണം കാലാവസ്ഥയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഏതാനും ദിവസമായി  കടുത്ത ചൂടും തുടർന്നു മഴയും ആവർത്തിക്കുന്ന കാലാവസ്ഥ പരക്കെ രോഗങ്ങൾക്കിടയാക്കുന്നു. വെയിൽ കുറവുള്ള ദിവസങ്ങളിലും സഹിക്കാനാകാത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഫലത്തിൽ, മഴ പെയ്യുമ്പോഴും വിയർത്തുകുളിക്കുന്നു. വിവിധതരം വൈറൽ പനികളും ജലദോഷവും ചുമയും  വ്യാപകമാകുന്നതിനു കാരണം കാലാവസ്ഥയിലെ ഈ പതിവില്ലാത്ത മാറ്റങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഒരാഴ്ചയായി  ഉയർന്ന താപനില 36 ഡിഗ്രിക്കു മുകളിലാണ്. എന്നാൽ 42 ഡിഗ്രിക്കു സമാനമായ ചൂടാണ് മിക്ക ദിവസങ്ങളിലും അനുഭവപ്പെടുന്നത്. 

വാഹനങ്ങളിൽ നിന്നുള്ള പുകയും റോഡുകളും കോൺക്രീറ്റ് പ്രതലങ്ങളും ചൂടാകുമ്പോഴുണ്ടാകുന്ന വികിരണങ്ങളും ചേർന്ന് നഗരാന്തരീക്ഷത്തെ ചൂടു പിടിപ്പിക്കുന്നതാണ് കാരണം. വ്യാഴാഴ്ച  കടുത്ത ചൂടിനു പിന്നാലെ നഗരത്തിൽ മിക്കയിടത്തും മഴ പെയ്തെങ്കിലും ഇന്നലെ ചൂടിന് കാര്യമായ കുറവുണ്ടായില്ല– 35 ഡിഗ്രിയായിരുന്നു  ഉയർന്ന താപനില. വരും ദിവസങ്ങളിലും പകൽ ചൂടും വൈകിട്ട് മഴയും എന്ന നില തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.  കൂടുതൽ വെള്ളം കുടിച്ചും പഴങ്ങളും പച്ചക്കറികളും കഴിച്ചും നിർജലീകരണം ഒഴിവാക്കണമെന്നും വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോൾ തൊപ്പിയോ ദുപ്പട്ടയോ ഉപയോഗിച്ച് തലയും ശരീര ഭാഗങ്ങളും മറയ്ക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. കുട്ടികളും പ്രായമേറിയവരും വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം.  

English Summary:

This article explores the health implications of the recent unpredictable weather pattern characterized by extreme heat and intermittent rain. It highlights the increased prevalence of viral fevers, colds, and coughs, emphasizing the discrepancy between recorded temperatures and the actual heat experienced.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT