കാലാവസ്ഥ മുന്നറിയിപ്പ്: ഇക്കുറി കൂടുതൽ മഴ; മഴക്കാലദുരിതം തടയാൻ മുന്നൊരുക്കം ഊർജിതം
ചെന്നൈ ∙ ഇത്തവണ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാരും കോർപറേഷനും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി. മഴക്കാലം 17ന് ആരംഭിക്കുമെന്നും ചെന്നൈയിൽ വ്യാപകമഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ പ്രവചനം. മഴവെള്ളം ഒഴുകിപ്പോകുന്നതിനു സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ

ചെന്നൈ ∙ ഇത്തവണ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാരും കോർപറേഷനും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി. മഴക്കാലം 17ന് ആരംഭിക്കുമെന്നും ചെന്നൈയിൽ വ്യാപകമഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ പ്രവചനം. മഴവെള്ളം ഒഴുകിപ്പോകുന്നതിനു സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ താൽക്കാലിക സംവിധാനം ഒരുക്കുന്നതു നിരീക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോർപറേഷൻ നിർദേശം നൽകി.
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് താമസവും ഭക്ഷണവും നൽകുന്നതിനായി 300 സ്ഥലങ്ങളിൽ ദുരിതാശ്വാസകേന്ദ്രങ്ങളും അടുക്കളകളും സജ്ജീകരിച്ചിട്ടുണ്ട്.
കോളജ് വിദ്യാർഥികൾ അടക്കം 13,086 സന്നദ്ധപ്രവർത്തകരും സഹായമേകാനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
സഹായമേകാൻ ഐസിസിസി
ദുരിതാശ്വാസകേന്ദ്രങ്ങൾ, ഭക്ഷണവിതരണം, വൊളന്റിയർമാർ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ 1913 എന്ന നമ്പറിൽ ലഭ്യമാണെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. കോൾസെന്ററിൽ 150 പേർ പ്രവർത്തിക്കുമെന്നും ‘ടിഎൻ അലർട്ട്’ എന്ന മൊബൈൽ ആപ്ലിക്കേഷനിലും എല്ലാ വിവരങ്ങൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (ഐസിസിസി) സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
‘നിർമാണം പൂർത്തിയാകാത്ത മഴവെള്ള ഓടകളെക്കുറിച്ചുള്ള വിവരങ്ങൾ നഗരവാസികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാം. ഉടൻ പരിഹാരം കണ്ടെത്തും. വെള്ളം ഒഴുക്കിക്കളയുന്നതിനായി മോട്ടർ പമ്പുകൾ അടക്കമുള്ള സംവിധാനങ്ങളും സജ്ജമാണ്’– ഉപമുഖ്യമന്ത്രി പറഞ്ഞു.
കനത്ത മഴ; മധുരയിൽ ദുരിതം
കനത്ത മഴയെ തുടർന്ന് മധുരയിലെ പല ഭാഗങ്ങളും വെള്ളത്തിലായി. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നലെയും തുടർന്നതോടെയാണു നഗരത്തിലെ പ്രധാന റോഡുകൾ അടക്കം വെള്ളക്കെട്ടിലായത്. മണിനഗരം റെയിൽവേ മേൽപാലത്തിനു സമീപത്തുവച്ച്, യാത്രക്കാരുള്ള കാർ ഒഴുകിപ്പോയെങ്കിലും സമയോചിതമായി ഇടപ്പെട്ട പൊലീസ് ഏവരെയും രക്ഷപ്പെടുത്തി.
നഗരത്തിൽ 17 വരെ ഓറഞ്ച് അലർട്ട്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ ചെന്നൈയിലും സമീപ ജില്ലകളിലും 17 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 115–204 മില്ലിമീറ്റർ മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 17നു മഴക്കാലവും ആരംഭിക്കുമെന്നതിനാൽ നഗരത്തിൽ ഇനിയുള്ള ദിവസങ്ങൾ തുടർച്ചയായി മഴ പെയ്തേക്കുമെന്നാണു സൂചന.