അവധിദിനങ്ങളുടെ എണ്ണം കൂടി; നിറയെ യാത്രക്കാരുമായി ബസുകളും ട്രെയിനുകളും
ചെന്നൈ ∙ കനത്ത സുരക്ഷാവലയത്തിലും ദീപാവലി ആഘോഷമാക്കാനൊരുങ്ങുകയാണ് നഗരം. വ്യാപാരകേന്ദ്രങ്ങളിലെ തിരക്കു നിയന്ത്രിക്കാൻ നഗരത്തിൽ 18,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുണ്ട്. പടക്കം പൊട്ടിക്കാനുള്ള മാർഗനിർദേശങ്ങളും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണ് പടക്കം

ചെന്നൈ ∙ കനത്ത സുരക്ഷാവലയത്തിലും ദീപാവലി ആഘോഷമാക്കാനൊരുങ്ങുകയാണ് നഗരം. വ്യാപാരകേന്ദ്രങ്ങളിലെ തിരക്കു നിയന്ത്രിക്കാൻ നഗരത്തിൽ 18,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുണ്ട്. പടക്കം പൊട്ടിക്കാനുള്ള മാർഗനിർദേശങ്ങളും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണ് പടക്കം പൊട്ടിക്കാൻ നൽകിയിട്ടുള്ള സമയം. ദീപാവലി കെങ്കേമമാക്കാനുള്ള തയാറെടുപ്പിലാണ് നഗരത്തിലെ മലയാളികളും.
പ്രത്യേകമായി തയാറെടുപ്പുകൾ നടത്തിയിട്ടില്ലെങ്കിലും കുറേയേറെ പടക്കം വാങ്ങിയിട്ടുണ്ടെന്ന് അണ്ണാനഗറിൽ താമസിക്കുന്ന പി.എ.രാജു പറഞ്ഞു. ‘കുട്ടികൾക്കായി ഭാര്യ മധുരപലഹാരങ്ങളും തയാറാക്കുന്നുണ്ട്. സുഹൃത്തുക്കൾ നൽകുന്ന മധുരപലഹാരങ്ങളും ആഘോഷത്തിനു മാധുര്യം കൂട്ടും’– അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച കൂടി അവധി ലഭിച്ചതോടെ 4 ദിവസം ആഘോഷങ്ങൾക്കു ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് നഗരവാസികൾ. ജോലിക്കും പഠനത്തിനും നഗരത്തിൽ തങ്ങുന്ന മിക്കവരും സ്വന്തം നാടുകളിലേക്ക് യാത്ര തിരിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് മെട്രോ
ദീപാവലിത്തിരക്ക് കണക്കിലെടുത്ത് ഇന്ന് കൂടുതൽ മെട്രോ സർവീസുകൾ നടത്താൻ സിഎംആർഎൽ തീരുമാനം. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമുള്ള തിരക്കേറിയ സമയത്ത് വാഷർമാൻപെട്ടിനും അലന്തൂരിനുമിടയിൽ 3 മിനിറ്റ് ഇടവേളയിൽ സർവീസുണ്ടാകും. മറ്റു റൂട്ടുകളിൽ 6 മിനിറ്റ് ഇടവേളയിൽ സർവീസുകൾ നടത്തും. മറ്റു സമയങ്ങളിൽ 7 മിനിറ്റ് ഇടവേളയിലാണ് സർവീസ്. രാവിലെ 5 മുതൽ രാത്രി 12 വരെ മെട്രോ സർവീസുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. നാളെ രാവിലെ 5 മുതൽ രാത്രി 11 വരെ അവധി ദിനങ്ങളിലെ ടൈംടേബിൾ പ്രകാരമാകും സർവീസ്.
നിറയെ യാത്രക്കാരുമായി ബസുകളും ട്രെയിനുകളും
സ്വദേശങ്ങളിലേക്കു പോകാൻ തയാറെടുപ്പ് നടത്താതിരുന്ന പലരും അവധിദിനങ്ങളുടെ എണ്ണം കൂടിയതോടെ തീരുമാനം മാറ്റി. അതോടെ ബസുകളും ട്രെയിനുകളും നിറഞ്ഞുകവിഞ്ഞു. തിങ്കളാഴ്ച മാത്രം 1.10 ലക്ഷം പേർ നഗരത്തിൽ നിന്നു യാത്ര ചെയ്തതായാണ് കണക്കുകൾ. 2 ദിവസങ്ങളിലായി 5 ലക്ഷത്തോളം പേരാണ് സ്വന്തം നാടുകളിലേക്കു പോകുക. അതിനിടെ, ദീർഘദൂര സർവീസുകളിലെ നിരക്ക് കുത്തനെ ഉയർത്തി സ്വകാര്യ ബസുകൾ യാത്രക്കാരെ പിഴിയുന്നതായും പരാതിയുയരുന്നുണ്ട്.
സജ്ജരായി അഗ്നിരക്ഷാ സേനയും ആരോഗ്യവകുപ്പും
ദീപാവലി ദിവസങ്ങളിൽ വ്യാപകമായി പടക്കം പൊട്ടിക്കുന്ന സാഹചര്യത്തിൽ തീപിടിത്ത സാധ്യത മുന്നിൽക്കണ്ട് മുന്നൊരുക്കങ്ങൾ സജീവമാക്കി അഗ്നിരക്ഷാ സേനയും. അടുത്തടുത്ത് വീടുകളുള്ള സ്ഥലങ്ങളിലും ചേരി പ്രദേശങ്ങളിലും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ 100 (പൊലീസ്), 101 (അഗ്നിരക്ഷാ സേന), 108 (ആംബുലൻസ്) എന്നീ നമ്പറുകളിൽ വിളിച്ച് സഹായം തേടാം.
ദീപാവലി പ്രമാണിച്ച് ആരോഗ്യവകുപ്പും മുൻകരുതൽ നടപടികളെടുത്തിട്ടുണ്ട്. കിൽപോക്ക് മെഡിക്കൽ കോളജിൽ പൊള്ളൽ ചികിത്സകൾക്കായി 25 കിടക്കകളുള്ള പ്രത്യേക വാർഡ് സജ്ജീകരിച്ചു. വനിതകളുടെ വാർഡിൽ 8 കിടക്കകളും പുരുഷന്മാരുടെ വാർഡിൽ 12 കിടക്കകളും കുട്ടികൾക്കായി 5 കിടക്കകളുമുണ്ട്. ഓക്സിജൻ സൗകര്യവും വെന്റിലേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അർധദിന അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ദീപാവലി പിറ്റേന്ന് വെള്ളിയാഴ്ച സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്കു ശേഷം അവധി നൽകിയത്.