തമിഴ്നാട്ടിലെ 20 ജില്ലകളിൽ 2, 3 തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ ∙ മാന്നാർ ഉൾക്കടൽ പ്രദേശത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ ഇരുപതോളം ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മധുര, വിരുദുനഗർ, തേനി, ഡിണ്ടിഗൽ, ശിവഗംഗ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം

ചെന്നൈ ∙ മാന്നാർ ഉൾക്കടൽ പ്രദേശത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ ഇരുപതോളം ജില്ലകളിൽ 2, 3 തീയതികളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മധുര, വിരുദുനഗർ, തേനി, ഡിണ്ടിഗൽ, ശിവഗംഗ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ 5ന് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് മഴ ശക്തി പ്രാപിക്കും.
നവംബറിൽ സംസ്ഥാനത്ത് ശരാശരിയിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. ചെന്നൈയിൽ അടുത്ത 48 മണിക്കൂർ അന്തരീക്ഷം മേഘാവൃതമായി തുടരും. ചില സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മിതമായ മഴയ്ക്കു സാധ്യതയുണ്ട്. ഉയർന്ന താപനില 33–34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25–26 ഡിഗ്രി സെൽഷ്യസും ആകും.