പാർക്ക് സ്റ്റേഷനിൽ എംആർടിഎസ് ട്രെയിനുകൾക്ക് സ്റ്റോപ്പായി; യാത്രക്കാർക്ക് ആശ്വാസം
ചെന്നൈ ∙ യാത്രക്കാരുടെ നെട്ടോട്ടത്തിനു ശമനമായി; പാർക്ക് സ്റ്റേഷനിൽ എംആർടിഎസ് ട്രെയിനുകൾ ഇന്നലെ മുതൽ നിർത്തിത്തുടങ്ങി.ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ബീച്ച്–വേളാച്ചേരി എംആർടിഎസ് ട്രെയിൻ സർവീസ് ഒക്ടോബർ 29ന് പുനരാരംഭിച്ചെങ്കിലും പാർക്ക് സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തിയിരുന്നില്ല. സ്റ്റേഷനിലെ

ചെന്നൈ ∙ യാത്രക്കാരുടെ നെട്ടോട്ടത്തിനു ശമനമായി; പാർക്ക് സ്റ്റേഷനിൽ എംആർടിഎസ് ട്രെയിനുകൾ നിർത്തിത്തുടങ്ങി. ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ബീച്ച്–വേളാച്ചേരി എംആർടിഎസ് ട്രെയിൻ സർവീസ് ഒക്ടോബർ 29ന് പുനരാരംഭിച്ചെങ്കിലും പാർക്ക് സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തിയിരുന്നില്ല. സ്റ്റേഷനിലെ നിർമാണങ്ങൾ തീരാത്തതായിരുന്നു കാരണം.
ഇതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ദുരിതം ‘മലയാള മനോരമ’ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണു റെയിൽവേ അടിയന്തര നടപടിയെടുത്തത്. വേളാച്ചേരി, തരമണി, തിരുവാൺമിയൂർ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, സബേർബൻ സ്റ്റേഷൻ, ദക്ഷിണ റെയിൽവേ ആസ്ഥാനം, രാജീവ് ഗാന്ധി ജനറൽ ആശുപത്രി തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനാണു പാർക്ക്.