ചെന്നൈ നഗരത്തിൽ 16 വരെ മഴ തുടരും; 13ന് ശക്തമായ മഴയ്ക്കു സാധ്യത: കാലാവസ്ഥ കേന്ദ്രം
ചെന്നൈ ∙ നഗരത്തിൽ 16 വരെ മഴ തുടരുമെന്നും 13ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ തീവ്രതയിൽ കുറവുണ്ടാകുമെന്നും ചുഴലിക്കാറ്റായി മാറില്ലെന്നും അറിയിച്ചു. തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് ഇന്നലെ നഗരത്തിലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു.

ചെന്നൈ ∙ നഗരത്തിൽ 16 വരെ മഴ തുടരുമെന്നും 13ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ തീവ്രതയിൽ കുറവുണ്ടാകുമെന്നും ചുഴലിക്കാറ്റായി മാറില്ലെന്നും അറിയിച്ചു. തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് ഇന്നലെ നഗരത്തിലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. രാവിലെ 6 വരെയുള്ള 24 മണിക്കൂറിൽ നഗരത്തിൽ 25 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. മടിപ്പാക്കം, വൽസരവാക്കം, മീനമ്പാക്കം, െപരുങ്കുടി തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ മഴ ലഭിച്ചു. അതേസമയം, മഴയെ തുടർന്നു കാര്യമായ വെള്ളക്കെട്ടോ ഗതാഗതക്കുരുക്കോ ഉണ്ടായില്ല. മെട്രോ നിർമാണം നടക്കുന്ന ഇടങ്ങളിൽ മാത്രമാണു ഗതാഗതം ഇഴഞ്ഞത്.
എല്ലാം ഭദ്രമെന്ന് ഉദയനിധി
നഗരത്തിൽ ഇന്നലെ രാവിലെ വരെ പെയ്ത മഴയിൽ ജനജീവിതം തടസ്സപ്പെട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. അടിപ്പാതകളിലെവിടെയും വെള്ളക്കെട്ട് ഉണ്ടായില്ല. കഴിഞ്ഞ മാസം പെയ്ത മഴയുടെ പശ്ചാത്തലത്തിൽ ഇത്തവണ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചതായും മഴയെ നേരിടാൻ 22000 ജീവനക്കാർ സജ്ജരാണെന്നും ഉദയനിധി പറഞ്ഞു. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോർപറേഷൻ ആസ്ഥാനമായ റിപ്പൺ മാളികയിലെ ഇന്റഗ്രേറ്റഡ് ആൻഡ് കമാൻഡ് കൺട്രോൾ സെന്ററിൽ ഉദയനിധി സ്റ്റാലിൻ നേരിട്ടെത്തി സാഹചര്യം വിലയിരുത്തി.
മഴയില്ലെങ്കിൽ കുടിവെള്ളമില്ല: മന്ത്രി
മഴ ലഭിച്ചാൽ മാത്രമേ നഗരത്തിനാവശ്യമായ വെള്ളം ലഭിക്കൂവെന്നും അതിനാൽ മഴയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ സഹിച്ചേ മതിയാകൂവെന്നും നഗര വികസന മന്ത്രി കെ.എൻ.നെഹ്റു പറഞ്ഞു. മഴവെള്ള ഓടകൾ സ്ഥാപിച്ചത് അടക്കം മഴയെ നേരിടുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായും മന്ത്രി പറഞ്ഞു.